വാഴൂർ: കുട്ടികൾക്ക് കളികളിലൂടെ ഗണിതശാസ്ത്രം പഠിക്കാൻ വേദിയായി മഞ്ചാടിക്കൂടാരം. കളിയും ചിരിയുമായി സ്വന്തമായി നടത്തുന്ന ഗവേഷണങ്ങളിലൂടെയും കളികളിലൂടെയും ഇവർ കണക്കിന്‍റെ പുതിയലോകത്തേക്ക് സഞ്ചരിക്കുകയാണ്. കുട്ടികളുടെ ഗണിതപഠനശേഷി മെച്ചപ്പെടുത്താൻ സർക്കാർ ആവിഷ്കരിച്ച മഞ്ചാടിക്കൂടാരം പദ്ധതിയുടെ കേന്ദ്ര കൂടാരമായി വാഴൂരിലെ മഞ്ചാടിക്കൂടാരം മാറുന്നു. കേരളത്തിൽ തുടങ്ങുന്ന മൂന്ന് കേന്ദ്ര കൂടാരങ്ങളിലൊന്നാണ് വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിലുള്ളത്. മധ്യമേഖലാ ജില്ലകളിലെ പുതിയ കൂടാരങ്ങൾക്ക് ആവശ്യമായ പരിശീലനം ഉൾപ്പെടെ നൽകുന്നിടമായി ഇത് മാറും. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡിസ്ക്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മഞ്ചാടിക്കൂടാരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ജോഡോഗ്യാൻ എന്ന വിദ്യാഭ്യാസ ഗവേഷണകേന്ദ്രത്തിനാണ് പദ്ധതിയുടെ അക്കാദമിക നിർവഹണം. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വാഴൂരിലെ കേന്ദ്ര മഞ്ചാടിക്കൂടാരം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കും. മൂന്ന്മുതൽ ആറാം ക്ലാസ് വരെയുള്ള ഗവൺമെന്‍റ്, എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കാണ് കൂടാരത്തിൽ പ്രവേശനം. അവധിക്കാലത്ത് രാവിലെ 10 മുതൽ 12 വരെയും സ്കൂൾ തുറന്ന് കഴിഞ്ഞ് നാലു മുതൽ ആറുവരെയുമാണ് ക്ലാസ്. പഞ്ചായത്ത് ഇവർക്കായി ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. നിലവിൽ വാഴൂരിലെ കൂടാരത്തിൽ 40 കുട്ടികളുണ്ട്. KTL VZR 1 Manchadi Koodaram ചിത്രവിവരണം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിലെ മഞ്ചാടിക്കൂടാരത്തിൽ കളികളിലൂടെ ഗണിത ശാസ്ത്ര പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.