കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കും. ദേശീയ പാത 183 നോട്​ ചേർന്നാകും​ ആധുനിക സംവിധാനത്തോടെ മൂന്നുനിലയിലായി പുതിയ മന്ദിരം നിർമിക്കുക. പഞ്ചായത്ത് ഓഫിസ് മന്ദിരത്തോടൊപ്പം എം.എൽ.എ ഓഫിസും ഓഡിറ്റോറിയവും വ്യാപാര സമുച്ചയവും ഉണ്ടാകും. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്‍റെ ആസ്തിവികസന ഫണ്ടിൽനിന്ന് 2.95 കോടി ചെലവഴിച്ചാണ് പുതിയ ഓഫിസ്​ പണിയുക. 11,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണച്ചുമതല എൽ.എസ്.ജി.ഡി വിഭാഗത്തിനാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഓഫിസിനു മുന്നിൽ വ്യാപാര സമുച്ചയം നിർമിക്കുക. ഇതിനായി കഴിഞ്ഞ ബജറ്റിൽ മൂന്ന്​ കോടി നീക്കിവെച്ചിരുന്നു ..................... 'വൈദ്യുതി ബില്ലടക്കാൻ സിവിൽ സ്റ്റേഷനിൽ കൗണ്ടർ വേണം' കാഞ്ഞിരപ്പള്ളി: വൈദ്യുതി ബില്ലടക്കാൻ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷനിൽ കൗണ്ടർ തുറക്കണമെന്ന് ആവശ്യം. കാഞ്ഞിരപ്പള്ളി നഗരത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ മേജർ സെക്​ഷൻ ഓഫിസ് രണ്ടു കിലോമീറ്റർ അകലെയുള്ള മണ്ണാറക്കയത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. മണ്ണാറക്കയത്തേക്ക് വേണ്ടത്ര യാത്ര സൗകര്യമില്ലാത്ത സ്ഥിതിയാണ്. ഇവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണ്. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നാലായിരത്തോളം ഉപഭോക്താക്കൾ കെ.എസ്​.ഇ.ബിക്ക്​ കാഞ്ഞിരപ്പള്ളി നഗരത്തിലുണ്ട്. ധർണ കാഞ്ഞിരപ്പള്ളി: ഇന്ധന വിലവർധനയിൽ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി എട്ടിന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ നടത്തും. ജില്ല വൈസ് പ്രസിഡന്‍റ് പി.എ. ഇർഷാദ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.