ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം

കോട്ടയം: ലോക സാഹൂഹിക സേവന ദിനാചരണത്തോട്​ അനുബന്ധിച്ച് മഹാത്മാഗാന്ധി സർവകലാശാല-സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് സോഷ്യൽവർക്ക് വിഭാഗം, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ എംപവർമെന്‍റ്​ ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റി (എൻ.ഐ.ഇ.പി.ഡി) യുമായി ചേർന്ന്, കോട്ടയം സർവശിക്ഷാ കേരളയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെ ഭിന്നശേഷിയുള്ള വിദ്യാർഥികളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനുതകുന്ന 10,000 രൂപ വിലമതിക്കുന്ന കിറ്റാണ്​ നൽകിയത്​. സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡീനും സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രഫ. പി.എസ്. സുകുമാരൻ അധ്യക്ഷതവഹിച്ചു. ബിഹേവിയറൽ സയൻസസ് വകുപ്പ് മേധാവി പ്രഫ. പി.ടി. ബാബുരാജ്, അധ്യാപിക റിൻസി മോൾ മാത്യു, എൻ.ഐ.ഇ.പി.ഡി ഫാക്കൽറ്റി ഡോ. അമ്പാടി, എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫിസർ ബിനു എബ്രഹാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.