വൈക്കത്തിന്​ നേട്ടം -സി.കെ. ആശ

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ പേപ്പർനിര്‍മാണ ശാലയുടെ (കെ.പി.പി.എല്‍) പുനരുദ്ധാരണത്തിന് 20 കോടി, വൈപ്പിന്‍പടി-ടി.വി പുരം റോഡ് ബി.എം ബി.സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് 10 കോടി, പി. കൃഷ്ണപിള്ള സ്മാരക നിര്‍മാണത്തിന് രണ്ടുകോടി രൂപ, രണ്ട് പുതിയ സോളാര്‍ ബോട്ട്​ എന്നിവയും സംസ്ഥാന ബജറ്റിൽ വൈക്കത്തിന്​ അനുവദിച്ചതായി സി.കെ. ആശ എം.എൽ.എ അറിയിച്ചു. വൈക്കത്തെ പ്രധാന റോഡുകളെല്ലാം വീതികൂട്ടി പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായാണ് വൈപ്പിന്‍പടി-മടിയത്തറ-കൊച്ചുകവല-കച്ചേരിക്കവല-ടി.വി പുരം റോഡ് നവീകരിക്കുന്നത്. വൈക്കം നിയോജക മണ്ഡലത്തില്‍ ബി.എം ബി.സി നിലവാരത്തിലേക്കുയര്‍ത്തുന്ന ഏഴാമത്തെ റോഡാണ് വൈപ്പിന്‍പടി-ടി.വി പുരം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ പേരില്‍ ജന്മനാടായ വൈക്കത്ത് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിനും ബജറ്റില്‍ അംഗീകാരമായി. വൈക്കം-തവണക്കടവ് ഫെറിയിലാണ്​ രണ്ട്​ സോളാര്‍ ബോട്ട്​ അനുവദിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.