പൂഞ്ഞാറിന് കരുതൽ -സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാര്‍: പൂഞ്ഞാര്‍ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുന്നതാണ്​ സംസ്ഥാന ബജറ്റെന്ന്​ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ, എരുമേലിയുടെ സമഗ്ര വികസനത്തിന്​ എരുമേലി മാസ്റ്റർ പ്ലാൻ, പൂഞ്ഞാർ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട മിനി സിവിൽ സ്​റ്റേഷൻ നിർമാണം, മുണ്ടക്കയത്ത് കോസ് വേക്ക്​ സമാന്തരമായി ഉയരം കൂട്ടി മണിമലയാറിന് കുറുകെ പുതിയ പാലം, ഭരണങ്ങാനം-ഇടമറ്റം- തിടനാട്-റോഡ്, പാറത്തോട് -കള്ളുവേലി - വേങ്ങത്താനം റോഡ്, പിണ്ണാക്കനാട്-ചേറ്റുത്തോട്-പാറത്തോട് റോഡ്, കരിനിലം-പുഞ്ചവയൽ-504- കുഴിമാവ് റോഡ്, ചെമ്മലമറ്റം- വാരിയാനിക്കാട്-പഴുമല- പാറത്തോട് റോഡ്, ചോറ്റി-ഊരയ്ക്കനാട് -മാളിക-പൂഞ്ഞാർ റോഡ് എന്നിവയുടെ ആധുനികവത്​കരണവും, നവീകരണവും, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ ബഹുനില മന്ദിരം, എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂക്കംപെട്ടി പാലം, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 24 ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട്​, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ കാവും കടവ് പാലം നിർമാണം, മുണ്ടക്കയത്ത് പുതിയ ഫയർ സ്റ്റേഷൻ, പൂഞ്ഞാർ തെക്കേക്കരയിൽ പുതിയ പൊലീസ് സ്റ്റേഷൻ, എരുമേലി മൂലക്കയം ഭാഗത്ത് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം കോസ്‌വേ, തിടനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റാറ്റിൻകര പാലം, പൂഞ്ഞാർ ടൗണിൽ ജി.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഏന്തയാർ -മുക്കുളം പാലം എന്നിങ്ങനെ വിവിധ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചു​. പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനർനിർമിക്കുന്നതിന് വകയിരുത്തിയ 92.88 കോടിയും, പ്രളയ പുനരധിവാസത്തിനായി റീബിൽഡ് കേരള പദ്ധതിക്ക് നീക്കി വെച്ച 1600 കോടി രൂപയും, വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് കോട്ടയം ജില്ലക്ക്​ മാറ്റിവെച്ച 33 കോടി രൂപയുടെയും പ്രധാന പ്രയോജനം പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ലഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.