മുണ്ടക്കയം: ഉരുൾപൊട്ടലിലും പ്രളയത്തിലും വീടും ജീവിതമാർഗങ്ങളും നഷ്ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്നവരുടെ ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബഹുജന കൺവെൻഷൻ നടത്തും. ഞായറാഴ്ച രാവിലെ 11ന് ഇളംകാട് ശ്രീനാരായണ ഇംഗ്ലീഷ് മിഡിയം സ്കൂളിൽ ജനകീയ പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ദുരിതബാധിതരുടെ അതിജീവനക്കൂട്ടായ്മയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.