വൈക്കം-ഉദയനാപുരം റോഡിൽ അപകടങ്ങൾ പതിവാകുന്നു

വൈക്കം: ഉദയനാപുരം മുതൽ വലിയകവല വരെയുള്ള റോഡിൽ അപകടങ്ങൾ പതിവാകുന്നു. റോഡ്​ നവീകരിച്ചതോടെ ​വാഹനങ്ങൾ അമിതവേഗത്തിൽ എത്തുന്നതാണ്​ പ്രധാനകാരണം. വേണ്ടത്ര സുരക്ഷ മുന്നറിയിപ്പുകളോ സിഗ്​നലുകളോ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും ഇടപെടണമെന്ന് എസ്​.ഡി.പി.ഐ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ്​ റജീർ വൈക്കം, ജനറൽ സെക്രട്ടറി ഹിദായത്ത് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.