വൃക്കകള്‍ തകരാറിലായ യുവപണ്ഡിതന്‍ ചികിത്സസഹായം തേടുന്നു

മുണ്ടക്കയം: ഇരുവൃക്കയും തകരാറിലായി രണ്ടുവര്‍ഷമായി ചികിത്സയിലിരിക്കുന്ന യുവ പണ്ഡിതൻ ചികിത്സക്കായി നാടിന്‍റെ സഹായം തേടുന്നു. മുണ്ടക്കയം ടൗണ്‍ ജുമാമസ്ജിദ് മുന്‍ ചീഫ് ഇമാം അബ്ദുല്‍ റഊഫ് മൗലവി അമാനിയാണ്​ (37) കാരുണ്യത്തിന്​ കാത്തിരിക്കുന്നത്. രോഗം കലശലായതോടെ ജോലി ഉപേക്ഷിച്ച മൗലവി ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സ നടത്തി. വൃക്കകള്‍ മാറ്റിവെക്കുകയല്ലാതെ മറ്റ്​ മാര്‍ഗങ്ങളൊന്നുമില്ലാതെ വിഷമിക്കുകയാണ് ഈ നിര്‍ധന കുടുംബം. ചികിത്സച്ചെലവിന്​ 35 ലക്ഷം രൂപയോളം വേണ്ടിവരും. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ചെലവുപോലും മുന്നോട്ട്​ കൊണ്ടുപോകാനാവാതെ വിഷമിക്കുമ്പോൾ ചികിത്സക്ക് വലിയ തുക വേണ്ടിവരുമെന്ന വാര്‍ത്ത കുടുംബത്തിന്​ ഉള്‍ക്കൊള്ളാനാവുന്നില്ല. ഇദ്ദേഹത്തിന്‍റെ ചികിത്സക്ക്​ മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മഹല്ലുകള്‍ ഒത്തുചേര്‍ന്ന്​ ചികിത്സസഹായ സമിതി രൂപവത്​കരിച്ച്​ സാമ്പത്തിക സഹായം തേടുകയാണ്. ഇതിന്​ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുണ്ടക്കയം ശാഖയില്‍ അക്കൗണ്ടും തുറന്നു. നമ്പര്‍: 0640053000006177 ഐ.എഫ്.എസ്.സി: എസ്.ഐ.ബി.എല്‍ 0000640 ഗൂഗിള്‍പേ- ഫോണ്‍പേ: 94473 65756. ...................................................................................... KTG WBL Chikilsa sahayam ജനറല്‍ എല്ലാ ഗള്‍ഫ് എഡിഷനും നല്‍കണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.