പാലായിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്​ഡ്; ഏഴുപേർ പിടിയിൽ

പാലാ: വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ്​ പരിശോധനയിൽ നടത്തിപ്പുകാരനടക്കം നാല്​ പുരുഷന്മാരും മൂന്ന്​ സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി അഭയകേന്ദ്രത്തിലേക്ക്​ മാറ്റി. നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി -57), ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബാലകൃഷ്ണൻ നായർ (ബിനു -49), തോടനാട് കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം ബോബി (57) എന്നിവരെ​ പാലാ സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി. ടോംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ്​ ചെയ്തു. വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്​ രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്​ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വീട്ടിൽ റെയ്​ഡ്​ നടത്തുകയായിരുന്നു. ഒരുമാസത്തിലേറെയായി പ്രദേശം കേന്ദ്രീകരിച്ച്​ പെൺവാണിഭസംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. മധ്യകേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന്​ ഇടപാടുകാർ എത്തിയിരുന്നതായും പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. എസ്.ഐ അഭിലാഷ്, എ.എസ്.ഐ ഷാജി കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ബിജു, രമ്യ എന്നിവർ പരിശോധനയിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.