വയോധികയുടെ മരണം: ദുരൂഹതയില്ലെന്ന് പ്രാഥമിക വിലയിരുത്തൽ

ഇളംകാട്: വീടിനു സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇളംകാട് ടോപ് പാലത്തിങ്കൽ പരേതനായ വർക്കിയുടെ ഭാര്യ ലീലാമ്മയുടെ (65) മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ബുധനാഴ്ച രാവിലെ ലീലാമ്മയെ കാണാതായെന്ന് മകൻ ബിപിൻ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ ആറ്റിലെ കുഴിയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷമാണ് മൃതദേഹം എടുത്തത്. പോസ്​റ്റ്​മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ദുരൂഹതകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സി.ഐ എ. ഷൈൻ കുമാർ പറഞ്ഞു. എങ്കിലും പൊലീസ് സാഹചര്യത്തെളിവുകൾ​െവച്ച്​ അന്വേഷണം നടത്തുന്നുണ്ട്​. KTG Crime MundaKayam ലീലാമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.