ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്​.പിക്ക്​് കത്ത്

കോട്ടയം: മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട് കോട്ടയം പ്രസ്​ക്ലബ് ജില്ല പൊലീസ് മേധാവിക്ക്് കത്ത് അയച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിലെ സ്​റ്റാൻഡിൽ സമാന സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്. അമിതകൂലി ചോദ്യം ചെയ്ത ജനയുഗം സബ് എഡിറ്റര്‍ പി. സദുവിനെയാണ് കഴിഞ്ഞദിവസം രാത്രി ഓട്ടോഡ്രൈവര്‍ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പ്രസ്‌ക്ലബിലേക്കുള്ള വഴി തടസ്സപ്പെടുത്തിയുള്ള രാത്രി ഓട്ടോ പാര്‍ക്കിങ്​ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.