സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്

വെച്ചൂർ: കേരള സ്​റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കടുത്തുരുത്തി ജില്ല അസോസിയേഷ​ൻെറ നേതൃത്വത്തിൽ കുട്ടികൾക്കുള്ള കൗൺസലിങ്​ 'കൂടെയുണ്ട്' പരിപാടി സംഘടിപ്പിച്ചു. കുടവെച്ചൂർ സൻെറ്​ മൈക്കിൾസ് ഹയർ സെക്കഡറി സ്കൂളിൽ നടന്ന ക്യാമ്പ് വെച്ചൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ല സംഘാടക സമിതി ചെയർമാൻ സോജൻ ജേക്കബ് അധ്യക്ഷതവഹിച്ചു. നാട്ടകം ഗവ. വി.എച്ച്.എസ്.എസ് സോഷ്യൽ കൗൺസിലർ റാണി സൂസൻ ചെറിയാൻ, വിജിൽ വിജയൻ, സിസ്​റ്റർ ത്രേസ്യാമ്മ, കെ.ബി. സലഫുദ്ദീൻ, പി.എസ്. കൃഷ്ണകുമാരി തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.