ചങ്ങനാശ്ശേരി: രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിൻെറ ജന്മദിനാചരണം വെള്ളിയാഴ്ച രാവിലെ 10ന് കുട്ടന്‍ചിറയില്‍ നടത്തും. പഞ്ചായത്ത് മെമ്പര്‍ ജോര്‍ജുകുട്ടി കൊഴുപ്പക്കളം അധ്യക്ഷതവഹിക്കും. രാജീവ് വിചാര്‍വേദി പ്രസിഡൻറ് ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാവാരികുളം കണ്ടന് കുമാരന് സ്മൃതി ദിനാചരണം ചങ്ങനാശ്ശേരി: അഖിലകേരള ഹിന്ദു സാംബവര്‍ മഹാസഭ ചങ്ങനാശ്ശേരി താലൂക്ക് യൂനിയൻെറ വിവിധ ശാഖകളില്‍ ശനിയാഴ്ച സമുദായ ആചാര്യന് കാവാരികുളം കണ്ടന് കുമാരൻെറ 87ാമത് സ്മൃതി ദിനാചരണം നടത്തും. രാവിലെ 10ന് എല്ലാ ശാഖകളിലും ആചാര്യ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. യൂനിയൻെറ നേതൃത്വത്തില്‍ അനുസ്മരണയോഗം യൂനിയന്‍ സെക്രട്ടറി എം.ആര്. സുനില്‍കുമാര്‍ മാമ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എന്‍.ജി. കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിക്കും. 'കെ െറയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം' ചങ്ങനാശ്ശേരി: കെ െറയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭൂമിയില്‍ സർവേ നടത്താനുള്ള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം മാടപ്പള്ളിയില്‍ കത്തിച്ചുകൊണ്ട് പ്രതിഷേധം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൈന തോമസിൻെറ അധ്യക്ഷതയില്‍ സമിതി ജില്ല ചെയര്മാന് ബാബു കുട്ടന്‍ചിറ ഉത്തരവ് കത്തിച്ചു. ഡി. സുരേഷ്, ആൻറണി സെബാസ്റ്റ്യന്‍, അപ്പിച്ചന്‍ എഴുത്തുപള്ളി, ബിന്‍സി ബിനോയ്, ദേവസ്യ പുന്നമൂട്ടില്‍, സെലിന് ബാബു, ജിജി ഈയ്യാലില്, ഷാജി ഏത്തയ്ക്കാട്, ടോം പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.