മയക്കുമരുന്നുമായി ആറുപേർ പിടിയിൽ

മുണ്ടക്കയം: എൽ.എസ്.ഡിയും 40 ഗ്രാം കഞ്ചാവുമായി ആറ്​ യുവാക്കളെ പൊലീസ് പിടികൂടി. കണ്ണിമല കുരിശുംമൂട്ടിൽ ‍ സഹോദരങ്ങളായ ആൽബിൻ (18), അലൻ(20), കനകപ്പലം പൊരിയൻമല കൊച്ചുകങ്കോലിൽ അനന്തഗോപൻ (20), കൂവപ്പള്ളി കുറുവാമുഴി കരിമ്പനക്കുന്നേൽ ‍അമൽ പൊന്നാച്ചൻ (20), ഇടക്കുന്നം വാരിക്കാട്ട് എസ്. കിരൺ (23), എരുമേലി ഈറക്കൽ മുഹമ്മദ് ഷിബിൻ (22) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. എരുമേലി, മുണ്ടക്കയം മേഖലകളിലെ വിദ്യാർഥികൾക്ക് ​ഉൾപ്പെടെ കഞ്ചാവും മയക്കുമരുന്നും എത്തിച്ചു നൽകുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ട​ൻെറ നിർദേശാനുസരണം, മുണ്ടക്കയം സി.ഐ ഷൈൻ കുമാറി​ൻെറ നേതൃത്വത്തിലുള്ള സംഘം കണ്ണിമല ഉറുമ്പിപാലം ഭാഗത്തും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്​റ്റിലായ അല​ൻെറ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് സംഘം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു. പടം; KTL WBL criminal Case അറസ്​റ്റിലായ യുവാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.