Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:07 AM GMT Updated On
date_range 13 Oct 2021 12:07 AM GMTമയക്കുമരുന്നുമായി ആറുപേർ പിടിയിൽ
text_fieldsbookmark_border
മുണ്ടക്കയം: എൽ.എസ്.ഡിയും 40 ഗ്രാം കഞ്ചാവുമായി ആറ് യുവാക്കളെ പൊലീസ് പിടികൂടി. കണ്ണിമല കുരിശുംമൂട്ടിൽ സഹോദരങ്ങളായ ആൽബിൻ (18), അലൻ(20), കനകപ്പലം പൊരിയൻമല കൊച്ചുകങ്കോലിൽ അനന്തഗോപൻ (20), കൂവപ്പള്ളി കുറുവാമുഴി കരിമ്പനക്കുന്നേൽ അമൽ പൊന്നാച്ചൻ (20), ഇടക്കുന്നം വാരിക്കാട്ട് എസ്. കിരൺ (23), എരുമേലി ഈറക്കൽ മുഹമ്മദ് ഷിബിൻ (22) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. എരുമേലി, മുണ്ടക്കയം മേഖലകളിലെ വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവും മയക്കുമരുന്നും എത്തിച്ചു നൽകുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻെറ നിർദേശാനുസരണം, മുണ്ടക്കയം സി.ഐ ഷൈൻ കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം കണ്ണിമല ഉറുമ്പിപാലം ഭാഗത്തും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ അലൻെറ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് സംഘം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു. പടം; KTL WBL criminal Case അറസ്റ്റിലായ യുവാക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story