വായനശാലകളിൽ വിദ്യാരംഭം

പൊൻകുന്നം: ജനകീയവായനശാലയിൽ വിജയദശമിനാളിൽ രാവിലെ ഒമ്പതിന് വിദ്യാരംഭം നടത്തും. 10.30-ന് സമീപത്തെ എസ്.ഡി.യു.പി സ്‌കൂളിൽ വായനശാലയിലെ അക്ഷരസേനാംഗങ്ങൾ ശുചീകരണം നടത്തും. ഹെഡ്മിസ്ട്രസ് സുമ പി. നായർ അധ്യക്ഷത വഹിക്കും. വായനശാല പ്രസിഡൻറ്​ ടി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്യും. ഉരുളികുന്നം: താഷ്‌കൻറ്​ പബ്ലിക് ലൈബ്രറിയിൽ ബുധനാഴ്ച വൈകീട്ട് ആറിന് പൂജവെപ്പ്. വിജയദശമിദിനത്തിൽ രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭവും. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് ഗ്രാൻഡ്മാസ്​റ്റർ പുരസ്‌കാരം നേടിയ യുവചിത്രകാരൻ ഓട്ടുക്കുന്നേൽ ഒ.എസ്. ശിവകുമാറിന് ജില്ല പഞ്ചായത്ത്​ അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ ഉപഹാരം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.