പൂഞ്ഞാർ മണ്ഡലത്തിൽ മിനി ഐ.ടി പാർക്കിന്​ ആലോചന -എം.എൽ.എ

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ എൻജിനീയറിങ്​ കോളജിനോട് അനുബന്ധിച്ച് മിനി ഐ.ടി പാർക്ക് സ്ഥാപിക്കുന്നത്​ സംബന്ധിച്ച്​ പ്രാഥമിക കൂടിയാലോചനകൾ നടത്തിയതായി അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് ആദ്യ ആലോചനയോഗം നടന്നു. യോഗത്തിൽ പൂഞ്ഞാർ എൻജിനീയറിങ്​ കോളജ് പ്രിൻസിപ്പൽ ഡോ. ജോബിമോൾ ജേക്കബ്, അസി. പ്രഫസർ അഞ്ചൽ ജെ.വട്ടക്കുന്നേൽ, അക്ബർ ഹുസൈൻ(ഡയറക്ടർ നെട്രോക്സ് ഐ.ടി സോലൂഷൻസ് ടെക്നോപാർക്ക്‌ തിരുവനന്തപുരം), ജോമോൻ സെബാസ്​റ്റ്യൻ, (മാനേജിങ് ഡയറക്ടർ ഇൻഫോമെർജ് ടെക്നോളജി- പാലാ), അരുൺ എം.ജെ (മാനേജിങ് ഡയറക്ടർ, മാകോണിക്സ് ഇൻഫിനിറ്റി സൊല്യൂഷൻസ്- എറണാകുളം), പ്രവീൺ പി.കുമാർ (ഓപറേഷൻസ് മാനേജർ, എസ്.ബി.എസ് ഇൻറർനാഷനൽ തിരുവനന്തപുരം), ഷെജിൻ തോമസ് (ജനറൽ മാനേജർ, വിൻഡ് വാൾ പ്രൊഡക്​ഷൻസ്- എറണാകുളം), എബിൻ ജോസ് ടോം (സി.ഇ.ഒ, വെബൻസ് ക്രാഫ്റ്റ് തൃശൂർ) മനോജ്‌ ടി.ജോയ് (കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി, അമൽ ജ്യോതി എൻജിനീയറിങ്​ കോളജ് കൂവപ്പള്ളി) തുടങ്ങിയവർ പങ്കെടുത്തു. കേരള സ്​റ്റാർട്ടപ്പ് മിഷ​ൻെറയും ഐ.ടി കേരളയുടെയും സഹകരണത്തോടെ പൊതുമേഖലയിൽ ഐ.ടി സംരംഭക ഇങ്കുബേറ്റർ എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി വിഭാവനം ചെയ്യുന്നതെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.