Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:06 AM GMT Updated On
date_range 13 Oct 2021 12:06 AM GMTപൂഞ്ഞാർ മണ്ഡലത്തിൽ മിനി ഐ.ടി പാർക്കിന് ആലോചന -എം.എൽ.എ
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ എൻജിനീയറിങ് കോളജിനോട് അനുബന്ധിച്ച് മിനി ഐ.ടി പാർക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക കൂടിയാലോചനകൾ നടത്തിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് ആദ്യ ആലോചനയോഗം നടന്നു. യോഗത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജോബിമോൾ ജേക്കബ്, അസി. പ്രഫസർ അഞ്ചൽ ജെ.വട്ടക്കുന്നേൽ, അക്ബർ ഹുസൈൻ(ഡയറക്ടർ നെട്രോക്സ് ഐ.ടി സോലൂഷൻസ് ടെക്നോപാർക്ക് തിരുവനന്തപുരം), ജോമോൻ സെബാസ്റ്റ്യൻ, (മാനേജിങ് ഡയറക്ടർ ഇൻഫോമെർജ് ടെക്നോളജി- പാലാ), അരുൺ എം.ജെ (മാനേജിങ് ഡയറക്ടർ, മാകോണിക്സ് ഇൻഫിനിറ്റി സൊല്യൂഷൻസ്- എറണാകുളം), പ്രവീൺ പി.കുമാർ (ഓപറേഷൻസ് മാനേജർ, എസ്.ബി.എസ് ഇൻറർനാഷനൽ തിരുവനന്തപുരം), ഷെജിൻ തോമസ് (ജനറൽ മാനേജർ, വിൻഡ് വാൾ പ്രൊഡക്ഷൻസ്- എറണാകുളം), എബിൻ ജോസ് ടോം (സി.ഇ.ഒ, വെബൻസ് ക്രാഫ്റ്റ് തൃശൂർ) മനോജ് ടി.ജോയ് (കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി, അമൽ ജ്യോതി എൻജിനീയറിങ് കോളജ് കൂവപ്പള്ളി) തുടങ്ങിയവർ പങ്കെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻെറയും ഐ.ടി കേരളയുടെയും സഹകരണത്തോടെ പൊതുമേഖലയിൽ ഐ.ടി സംരംഭക ഇങ്കുബേറ്റർ എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി വിഭാവനം ചെയ്യുന്നതെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story