കോട്ടയം ജില്ലയുടെ കിഴക്കൻ ​േമഖലയിൽ ശക്​തമായ മഴ

കോട്ടയം: ജില്ലയുടെ കിഴക്കൻ ​േമഖലയിൽ ചൊവ്വാഴ്​ചയും ശക്​തമായ മഴ തുടർന്നു. അതേസമയം നഗരത്തിൽ പകൽ മഴക്ക്​ ശമനമുണ്ടായിരുന്നു. ഉച്ചക്ക്​ വെയിൽ തെളിഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ചാറ്റൽ മഴ തുടങ്ങി. ആറുകളിൽ ചൊവ്വാഴ്​ച രാവിലെ ജലനിരപ്പ്​ മുന്നറിയിപ്പുനില വരെ എത്തിയിരുന്നു. ഉച്ചയോടെ കുറഞ്ഞു. പെയ്​ത്തുവെള്ളത്തിനൊപ്പം കിഴക്കൻവെള്ളം കൂടി എത്തിയതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി​. പാലാ ഭാഗത്ത്​ മഴ ശക്​തമായിരുന്നതിനാൽ പടിഞ്ഞാറൻ മേഖലയിൽ ഇനിയും വെള്ളം ഉയരും. ഇളങ്കാട് വാഗമൺ റോഡിൽ മേലേത്തടത്ത്​ റോഡ് ഇടിഞ്ഞ്​ വീടിന് അപകട ഭീഷണിയായതിനെ തുടർന്ന്​ കുടുംബത്തെ മാറ്റി പാർപ്പിച്ചു. വലിയ നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല​. മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ 22 അംഗ സംഘം ജില്ലയിൽ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.