എന്‍.എസ്.എസ് പ്രതിനിധിസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന്

ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി പ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് അതത് താലൂക്ക് എന്‍.എസ്.എസ് യൂനിയന്‍ ഓഫിസുകളില്‍ നടത്തുമെന്ന് എന്‍.എസ്.എസ് തെരഞ്ഞെടുപ്പ്​ കമീഷന്‍ പി.ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു. പ്രഥമ വോട്ടര്‍പട്ടിക ഈ മാസം 27ന് എന്‍.എസ്.എസ് യൂനിയന്‍ ഓഫിസുകളില്‍ പ്രസിദ്ധീകരിക്കും. പരാതികള്‍ ഫെബ്രുവരി രണ്ടിന് സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 10ന് പ്രസിദ്ധീകരിക്കും. നാമനിർദേശപത്രികകള്‍ ഫെബ്രുവരി 21ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ അതത് താലൂക്കിലെ എന്‍.എസ്.എസ് ഇലക്​ഷന്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കാം. വോട്ടെടുപ്പ് മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ അതത് താലൂക്ക് എന്‍.എസ്.എസ് യൂനിയ​ൻ ഓഫിസുകളില്‍ ​നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.