ഏകവിഷയ പ്രബന്ധ പ്രസിദ്ധീകരണവുമായി എം.ജി സർവകലാശാല

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്​​​ ഡെവലപ്‌മൻെറ്​ സ്​റ്റഡീസ്​ ആഭിമുഖ്യത്തിൽ ഏകവിഷയ പ്രബന്ധ പ്രസിദ്ധീകരണത്തിന് (മോണോഗ്രാഫ്) തുടക്കമായി. അഞ്ച്​ മോണോഗ്രാഫുകളുടെ പ്രകാശനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിച്ചു. അധ്യാപകരായ ഡോ. എം.എച്ച്. ഇല്യാസ്, ഡോ. പി.പി. നൗഷാദ്, ഡോ. ബിജു ലക്ഷ്മണൻ, ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, കെ.എ. മഞ്ജുഷ എന്നിവർ വിവിധ വിഷയങ്ങളിൽ തയാറാക്കിയ മോണോഗ്രാഫുകളാണ് പ്രസിദ്ധീകരിച്ചത്. ഡോ. എം. രാജേഷ്, ഡോ. രേഖ രാജ്, ഡോ. അഭിലാഷ് ജി. നാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലയിലെ നൂതന അക്കാദമിക സംരംഭമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.