ശബരിമല ക്ഷേത്രനട നാളെ അടക്കും

പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിന് ചൊവ്വാഴ്​ച രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുതിയോടെ സമാപനമാകും. ചൊവ്വാഴ്​ച​ രാത്രി 8.30ന് അത്താഴപൂജ. 8.50ന്​ ഹരിവരാസനം പാടി ഒമ്പതിന് ശ്രീകോവില്‍ നട അടക്കും. ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഭക്തര്‍ക്ക് ​ചൊവ്വാഴ്​ച​കൂടി മാത്രമേ ദര്‍ശനത്തിന്​ അനുമതിയുള്ളൂ. ബുധനാഴ്​ച രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15ന് ഗണപതി ഹോമം. ശേഷം രാജപ്രതിനിധി ദർശനം നടത്തും. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാര്‍ക്കും പ്രവേശനം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ ഹരിവരാസനം പാടി നട അടക്കും. ആറുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ വഹിച്ച് പേടകവാഹകര്‍ പതിനെട്ടാംപടിയിലൂടെ പന്തളത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും. അങ്ങനെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് സമാപ്തിയാകും. രാജപ്രതിനിധികള്‍ ദര്‍ശനം നടത്തി ശബരിമല മണ്ഡലകാല ഉത്സവത്തി​ൻെറ സമാപനത്തിന് മുന്നോടിയായി പന്തളരാജപ്രതിനിധികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. രാജപ്രതിനിധികളായ പ്രദീപ് കുമാര്‍ വര്‍മ, സുരേഷ് വര്‍മ എന്നിവരാണ് ശബരിമലയിലെത്തിയത്. രാജപ്രതിനിധികള്‍ തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, കീഴ്ശാന്തിക്കാര്‍, കഴകക്കാര്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് ആചാരപരമായി നല്‍കിവരുന്ന ഉപഹാര സമര്‍പ്പണവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.