സാമ്പത്തിക തട്ടിപ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തി​െൻറ ശാഖ മാനേജർ പിടിയിൽ

സാമ്പത്തിക തട്ടിപ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തി​ൻെറ ശാഖ മാനേജർ പിടിയിൽ സ്വർണപ്പണയ ഇടപാടുകളിലാണ്​ ക്രമക്കേട് നടത്തിയത്​ പാലാ: സ്വർണപ്പണയ ഇടപാടുകളിൽ വ്യാപക ക്രമക്കേട്​ നടത്തി ഒരുകോടിയിലേറെ രൂപ തട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജർ പിടിയിൽ. മിനി മുത്തൂറ്റ് നിധി ലിമിറ്റഡി​ൻെറ പാലാ ശാഖയില്‍ തട്ടിപ്പ് നടത്തിയ മാനേജര്‍ കാഞ്ഞിരപ്പള്ളി വലിയപറമ്പില്‍ അരുണ്‍ സെബാസ്​റ്റ്യനാണ്​ (30) അറസ്​റ്റിലായത്. പത്തോളം ബ്രാഞ്ചുകളുടെ സോണല്‍ ഹെഡ് കൂടിയായിരുന്നു അരുൺ. കമ്പനി ഓഡിറ്റിങ്ങിൽ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. സ്ഥാപനത്തിലെ മറ്റ് രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ഇവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സ്വര്‍ണം പണയംവെക്കാനെത്തുന്നവര്‍ക്ക് കൃത്യമായി തുക നൽകി, ലഭിച്ച സ്വര്‍ണത്തി​ൻെറ അളവ് രേഖകളിൽ കൂട്ടിക്കാണിച്ച് അതിനുള്ള തുക എഴുതിയെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണം പൊതിയുന്ന കവറുകളുടെ എണ്ണംകൂട്ടിയതായും ഇടപാടുകാര്‍ നല്‍കുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പുതിയ പണയ ഇടപാട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് സ്ഥാപനത്തിൽ പരിശോധനകള്‍ ഇല്ലാതിരുന്നതി​ൻെറ മറവിലായിരുന്നു തട്ടിപ്പ്. കമ്പനി അധികൃതര്‍ നടത്തിയ ഓഡിറ്റിങ്ങില്‍ ഒരുകോടിയിലധികം രൂപയുടെ തിരിമറിയാണ്​ കണ്ടെത്തിയത്​. ഇതോടെ അധികൃതര്‍ പാലാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ അരുണിനെ പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളിയിൽനിന്നാണ്​ അറസ്​റ്റ്​ ചെയ്​തത്. പാലാ സി.ഐ അനൂപ് ജോസ്, എസ്.ഐ തോമസ്, എ.എസ്‌.ഐ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ്, സി.പി.ഒമാരായ ഗോപകുമാര്‍, ജോജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.