വിശ്വാസനിറവിൽ ബിഷപ് ഡോ. സാബു കെ. ചെറിയാൻ അഭിഷിക്തനായി

കോട്ടയം: ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിശ്വാസസാന്ദ്രമായ ചടങ്ങിൽ സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് അധ്യക്ഷനായി ബിഷപ് ഡോ. സാബു കെ. ചെറിയാൻ സ്ഥാനാഭിഷേകം ചെയ്യപ്പെട്ടു. രാവിലെ എട്ടിന്​ ​ദേവാലയത്തിന് സമീപത്തെ കത്തീഡ്രൽ ഹൗസിൽനിന്ന്​ നിയുക്ത ബിഷപ്പിനെ സി.എസ്.ഐ ബിഷപ്പുമാരുടെയും സിനഡ് ഭാരവാഹികളുടെയും വൈദികരുടെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു. ജനറൽ സെക്രട്ടറി ഫെർണാണ്ടസ് രത്തിനരാജ തെരഞ്ഞെടുപ്പി​ൻെറയും നിയമനത്തി​ൻെറയും പ്രമാണം വായിച്ചശേഷം മെത്രാഭിഷേക ശുശ്രൂഷ ആരംഭിച്ചു. പ്രധാന ശുശ്രൂഷകനായ മോഡറേറ്ററുടെ മുന്നിൽ മുട്ടുകുത്തിയ നിയുക്ത ബിഷപ്പി​ൻെറ ശിരസ്സിൽ കൈവെച്ച് ബിഷപ്പുമാർ പരിശുദ്ധാത്മ അഭിഷേകത്തിന്​ പ്രാർഥിച്ചു. തുടർന്ന് അദ്ദേഹത്തെ ബിഷപ്പായി അഭിഷേകം ചെയ്ത് വേദപുസ്തകവും കൂട്ടായ്മയുടെ വലംകൈയും നൽകി. മോഡറേറ്റർ അംശവടിയും കുരിശുമാലയും മോതിരവും നൽകി റവ. ഡോ. സാബു കെ. ചെറിയാനെ ബിഷപ്പായി പ്രഖ്യാപിച്ചു. തുടർന്ന് കത്തീഡ്രൽ ദേവാലയത്തി​ൻെറ പ്രധാന കവാടത്തിൽ എത്തിയ ബിഷപ് വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു. ആശീർവാദത്തിനുശേഷം വിശുദ്ധ കുർബാനയും മഹായിടവക അധ്യക്ഷനായ സ്ഥാനാരോഹണ ശുശ്രൂഷയും നടന്നു. സി.എസ്.ഐ സഭ പരമാധ്യക്ഷൻ മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലം, മാർത്തോമ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത, മധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ് ഡോ. ഉമ്മൻ ജോർജ്​ എന്നിവർ സ്ഥാനാഭിഷേക ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് ഡോ. കെ. രൂബേൻ മാർക്ക്, കോയമ്പത്തൂർ ബിഷപ് തിമോത്തി രവീന്ദർ, മധുര രാംനാഥ് ബിഷപ് എം. ജോസഫ്, തിരുച്ചിറപ്പള്ളി ബിഷപ് ഡോ.ഡി. ചന്ദ്രശേഖർ, കന്യാകുമാരി ബിഷപ് എ.ആർ. ചെല്ലയ്യ, മേഡക് ബിഷപ് എ.സി. സോളമൻ, വെല്ലൂർ ബിഷപ് ശർമ നിത്യാനന്ദം, കൃഷ്ണ ഗോദാവരി ബിഷപ് ജോർജ്​ കൊർ​േണലിയോസ്, കൊച്ചി ബിഷപ് ബേക്കർ നൈനാൻ ഫെൻ, മലബാർ ബിഷപ് റോയ്സ് മനോജ് വിക്ടർ, ഈസ്​റ്റ്​ കേരള ബിഷപ് വി.എസ്. ഫ്രാൻസിസ്, സി.എസ്.ഐ മധ്യകേരള മഹായിടവക മുൻ അധ്യക്ഷന്മാരായ ബിഷപ് തോമസ് കെ. ഉമ്മൻ, ബിഷപ് തോമസ് സാമുവൽ, ഈസ്​റ്റ്​ കേരള മഹായിടവക മുൻ ബിഷപ് ഡോ. കെ.ജി. ദാനിയേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. സി.എസ്.ഐ സിനഡ് ട്രഷറർ ഡോ. വിമൽ സുകുമാർ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വി.എൻ. വാസവൻ, ജോസ് കെ. മാണി, നോബിൾ മാത്യു, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്​റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു. സ്ഥാനാഭിഷേക ശുശ്രൂഷകൾക്ക് ശേഷം മാധ്യമപ്രതിനിധികളെ കണ്ട ബിഷപ് സാബു കെ. ചെറിയാൻ കർഷകസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സഭയുടെ പരിസ്ഥിതി സാമൂഹിക നിലപാടുകൾ തുടരും എന്ന് പ്രഖ്യാപിച്ചു. മധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ് ഡോ. ഉമ്മൻ ജോർജ്​, ജനറൽ കൺവീനർ ഡോ. ഷാജൻ എ. ഇടിക്കുള, ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഡോ. ജേക്കബ് ഡാനിയേൽ, അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി കോശി വി. ജോർജ്​ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്​ ചടങ്ങ്​ സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.