വേഗ സർവിസ് ഇന്നുമുതൽ

വൈക്കം: കോവിഡ് വ്യാപനത്തെ തുടർന്ന് സർവിസ് നിർത്തി​െവച്ച അതിവേഗ എ.സി ബോട്ട് വേഗ 120 തിങ്കളാഴ്​ച മുതൽ സർവിസ് പുനരാരംഭിക്കും. രാവിലെ 7.30നു വൈക്കം ജെട്ടിയിൽനിന്ന്​ എറണാകുളത്തേക്ക്​ പുറപ്പെടും. മണപ്പുറം, പെരുമ്പളം സൗത്ത്, പാണാവള്ളി, കുമ്പളം നോർത്ത് തുടങ്ങി പരിമിതമായ ജെട്ടികളിൽ സ്​റ്റോപ്പുള്ള അതിവേഗ ബോട്ട് 1.45 മണിക്കൂറിനകം എറണാകുളം ജെട്ടിയിലെത്തും. പിന്നീട് എറണാകുളം കമാൽക്കടവ് ഫെറിയിൽ 20 മിനിറ്റ്​ ഇടവിട്ട് സർവിസ് നടത്തിയശേഷം വൈകീട്ട്​ 5.30ന്​ വൈക്കത്തേക്ക്​ സർവിസ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.