കോവിഡ് വാക്‌സിന്‍ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തി

പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനെത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂ​േന്നാടെയാണ് പ്രത്യേക വാഹനത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിനെത്തിച്ചത്. ആർ.എം.ഒ ഡോ. സോളി വാക്‌സിന്‍ പെട്ടി ഏറ്റുവാങ്ങി. ശനി രാവിലെ ഒമ്പത്​ മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നടത്തും. photo KTL PALA GENERAL HOSPITAL COVID VACCINE സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുത്തു പാലാ: നഗരസഭ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുത്തു. ആറ് സമിതികളും എല്‍.ഡി.എഫ് നേടി. ധനകാര്യം ആരോഗ്യം, വിദ്യാഭ്യാസം, വികസനം, പൊതുമരാമത്ത്, ക്ഷേമം എന്നീ ആറ് കമ്മിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കേരള കോൺഗ്രസ്​ എമ്മിന്​ നാലും സി.പി.എമ്മിന്​ രണ്ടും ചെയർമാൻ സ്ഥാനങ്ങളാണുള്ളത്​. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ സിജി പ്രസാദ് ധനകാര്യ സമിതി അധ്യക്ഷയാണ്. പ്രഫ. സതീശ് ചൊള്ളാനി, ജോസ് എടേട്ട്, മായാ രാഹുല്‍, സിജി ടോണി എന്നവരാണ് സമിതി അംഗങ്ങള്‍. ആരോഗ്യ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാനായി ബൈജു കൊല്ലംപറമ്പില്‍ (കേരള കോണ്‍. എം) തെരഞ്ഞെടുക്കപ്പെട്ടു. ബിനു പുളിക്കകണ്ടം, ഷീബ ജിയോ, ലിസി കുട്ടി മാത്യു എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസം, കല, കായികകാര്യം കമ്മിറ്റി ചെയര്‍മാനായി തോമസ് പീറ്റര്‍ (കേരള കോണ്‍.എം) തെരഞ്ഞെടുക്കപ്പെട്ടു. ലീന സണ്ണി, ജോസ് ജെ. ചീരാംകുഴി, ജിമ്മി ജോസഫ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. വികസന കാര്യസമിതി ചെയര്‍മാനായി ഷാജു വി.തുരുത്തന്‍ (കേ. കോണ്‍.എം) തെരഞ്ഞെടുക്കപ്പെട്ടു. സാവിയോ കാവുകാട്ട്, ആനി ബിജോയ്, സതി ശശികുമാര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. പൊതുമരാമത്ത് സമിതി ചെയര്‍മാനായി നീന ജോര്‍ജ് (കേ. കോണ്‍.എം) തെരഞ്ഞെടുക്കപ്പെട്ടു. മായ പ്രദീപ്, ആര്‍. സന്ധ്യ, ലിജി ബിജു എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. ക്ഷേമകാര്യ സമിതി ചെയര്‍മാനായി ബിന്ദു മനു (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. ബിജി ജോജോ, ജോസിന്‍ ബിനോ, വി.സി. പ്രിന്‍സ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വി.വി. ഭാസ്‌കരന്‍ റിട്ടേണിങ്​ ഓഫിസറായിരുന്നു. എസ്​. രമേശിന്​ അഭിനന്ദനപത്രം കോട്ടയം: 'പുണ്യം പൂങ്കാവനം' പദ്ധതി പ്രവർത്തനത്തിലെ മികച്ച ഇടപെടലിന്​ പമ്പ കെ.എസ്​.ആർ.ടി.സി സ്​പെഷൽ ഓഫിസർ എസ്​. രമേശിന്​ െഎ.ജി.പി. വിജയ​ൻെറ അഭിനന്ദനപത്രം. പൊൻകുന്നം കെ.എസ്​.ആർ.ടി.സി ഡി​പ്പോ എ.ടി.ഒ ആയ രമേശിനെ മണ്ഡലകാല സ്​പെഷൽ ഡ്യൂട്ടിക്കായി പമ്പയിലേക്ക്​ നിയോഗിക്കുകയായിരുന്നു. മറക്കാനാകാത്ത ഇടപെടലാണ്​ രമേശ്​ നടത്തിയതെന്ന്​ െഎ.ജിയുടെ അനുമോദനത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.