ചങ്ങനാശ്ശേരി മേഖലയിൽ കോവിഡ് ബാധിതർ പെരുകുന്നു

ചങ്ങനാശ്ശേരി: ചങ്ങനാുശ്ശേരി മേഖലയിൽ ആശങ്ക ഉയർത്തി കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു. നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും ഇടവേളകൾക്ക് ശേഷമാണ് കോവിഡ് ഭീതി ഉയർത്തി സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്നത്. മേഖലയിൽ വെള്ളിയാഴ്​ച 110 പേർക്കാണ് സ്ഥിരീകരിച്ചത്. മുൻ ദിവസങ്ങളെക്കാൾ ഉയർന്ന നിരക്കാണിത്. ചങ്ങനാശ്ശേരി 24, പായിപ്പാട് 22, തൃക്കൊടിത്താനം 21, മാടപ്പള്ളി 20, കുറിച്ചി 14, വാകത്താനം അഞ്ച്​ , വാഴപ്പള്ളി നാല്​ എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഹാഥറസ്: പ്രതിഷേധ സംഗമം ഇന്ന് ചങ്ങനാശ്ശേരി: ഹാഥറസ് കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെയും ഇരയുടെ വീട്​ സന്ദർശിച്ച കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ശരീഫിനെയും അന്യായമായി തടങ്കലിലാക്കിയ ഭരണകൂട ഭീകരതക്കെതിരെ എസ്.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തും. ശനിയാഴ്​ച വൈകീട്ട്​ നാലിന്​ ചങ്ങനാശ്ശേരി ടൗണിലാണ്​ പ്രതിഷേധം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.