മുംതാസിന്​ പ്രധാനമന്ത്രിയുടെ കൈയടി; ആഹ്ലാദത്തിൽ കോളജ്​

ഈരാറ്റുപേട്ട: ദേശീയ യൂത്ത് പാര്‍ലമൻെറിലെ പ്രസംഗ മികവിന്​ പ്രധാനമന്ത്രിയുടെ കൈയടി നേടി മലയാളി ബിരുദവിദ്യാർഥിനി. ഈരാറ്റുപേട്ട അരുവിത്തുറ സൻെറ്​‌ ജോർജ് കോളജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിനിയും പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനിയുമായ എസ്​. മുംതാസാണ്​ കേരളത്തിന്​ അഭിമാനമായത്​. ​ മുംതാസി​ൻെറ പ്രസംഗമികവിനെ പുകഴ്ത്തിയ മോദി പ്രസംഗ വിഡിയോയും ട്വീറ്റ് ചെയ്തു. ഡൽഹിയിലായിരുന്നു ദേശീയ യൂത്ത് പാർലമൻെറ്​. ജനുവരി അഞ്ചിന്​ നടന്ന സംസ്ഥാനതല യൂത്ത് പാര്‍ലമൻെറിൽ ഒന്നാമതെത്തിയതോടെയാണ്​ ഇന്ത്യൻ പാർലമൻെറിലെ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. മുംതാസാണ്​ കേരളത്തെ പ്രതിനിധാനം ചെയ്​ത്​ പ്രസംഗിച്ചത്​. കേരളത്തെ പ്രതിനിധാനം ചെയ്​ത്​ റിപ്പബ്ലിക്​ ദിന പരേഡിൽ പങ്കെടുക്കാനും അവസരം ലഭിക്കും. നെഹ്റു യുവകേന്ദ്രയും നാഷനല്‍ സര്‍വിസ് സ്‌കീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്​. വിദ്യാർഥിനിയുടെ മികവിലൂടെ അരുവിത്തുറ കോളജിന് അംഗീകാരം ലഭിച്ചതി​ൻെറ സന്തോഷം കോളജ് മാനേജർ ഡോ. അഗസ്​റ്റിൻ പാലക്കാപറമ്പിൽ ഡൽഹിയിലുള്ള മുംതാസിനെ ഫോണിൽ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടനും കോഴ്സ് കോഓഡിനേറ്ററും ബർസാറുമായ ഫാ. ജോർജ് പുല്ലുകാലായിലും അഭിനന്ദനം അറിയിച്ചു. നേരത്തേ മഹാത്മഗാന്ധി സർവകലാശാലയിലെ മികച്ച എൻ.എസ്‌.എസ്‌ വളൻറിയറായും മുംതാസ്​ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എം.ഇ. ഷാജി-റഷീദ ദമ്പതികളുടെ മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.