പൊയ്കയിൽ വാഴ്ചയുഗാധിപ​െൻറ ദേഹവിയോഗ വാർഷികാചരണം ഇന്ന്

പൊയ്കയിൽ വാഴ്ചയുഗാധിപ​ൻെറ ദേഹവിയോഗ വാർഷികാചരണം ഇന്ന് ഇരവിപേരൂർ: പൊയ്കയിൽ വാഴ്ചയുഗാധിപ​ൻെറ ദേഹവിയോഗത്തി​ൻെറ 37ാം വാർഷികം ബുധനാഴ്​ച പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്​) ആചരിക്കും. ഇതി​ൻെറ ഭാഗമായി ഉപവാസധ്യാനം, പ്രത്യേക പ്രാർഥന, അനുസ്​മരണപ്രാർഥന എന്നിവ നടക്കും. പി.ആർ.ഡി.എസ്​ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ശ്രീകുമാര ഗുരുമണ്ഡപത്തിൽ ബ​ുധനാഴ്​ച രാവിലെ ഏഴിന് സഭാ പ്രസിഡൻറ് വൈ. സദാശിവൻ പ്രത്യേക പ്രാർഥന നടത്തും. വൈകീട്ട്​ 5.30ന് സഭാ ആസ്ഥാനത്തെ തങ്കവിലാസം ബംഗ്ലാവിലെ വാഴ്ചയുഗ സന്നിധാനത്ത് അനുസ്​മരണപ്രാർഥന നടത്തും. ഇതോടെ ഇരവിപേരൂർ എട്ടുകര ശാഖകളും സഭാ ആസ്ഥാനത്തെ പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.