Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 12 Jan 2021 11:59 PM GMTപൊയ്കയിൽ വാഴ്ചയുഗാധിപെൻറ ദേഹവിയോഗ വാർഷികാചരണം ഇന്ന്
text_fieldsbookmark_border
പൊയ്കയിൽ വാഴ്ചയുഗാധിപൻെറ ദേഹവിയോഗ വാർഷികാചരണം ഇന്ന് ഇരവിപേരൂർ: പൊയ്കയിൽ വാഴ്ചയുഗാധിപൻെറ ദേഹവിയോഗത്തിൻെറ 37ാം വാർഷികം ബുധനാഴ്ച പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) ആചരിക്കും. ഇതിൻെറ ഭാഗമായി ഉപവാസധ്യാനം, പ്രത്യേക പ്രാർഥന, അനുസ്മരണപ്രാർഥന എന്നിവ നടക്കും. പി.ആർ.ഡി.എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ശ്രീകുമാര ഗുരുമണ്ഡപത്തിൽ ബുധനാഴ്ച രാവിലെ ഏഴിന് സഭാ പ്രസിഡൻറ് വൈ. സദാശിവൻ പ്രത്യേക പ്രാർഥന നടത്തും. വൈകീട്ട് 5.30ന് സഭാ ആസ്ഥാനത്തെ തങ്കവിലാസം ബംഗ്ലാവിലെ വാഴ്ചയുഗ സന്നിധാനത്ത് അനുസ്മരണപ്രാർഥന നടത്തും. ഇതോടെ ഇരവിപേരൂർ എട്ടുകര ശാഖകളും സഭാ ആസ്ഥാനത്തെ പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story