ഡി.സി. കിഴക്കേമുറി സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭ​ - കെ.ആർ.മീര

കോട്ടയം: സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭയായിരുന്നു ഡി.സി.കിഴക്കെമുറിയെന്ന്​ എഴുത്തുകാരി കെ.ആര്‍. മീര. 60 വയസ്സുള്ളപ്പോൾ ബിസിനസ് സ്ഥാപനത്തിന്​ തുടക്കമിടുക. ആ മേഖലയിൽ ഒന്നാമതാക്കി മാറ്റുക. ഇത് സാധ്യമാക്കിയത്​ അദ്ദേഹത്തോടൊപ്പം വളര്‍ന്ന് വന്നതും അദ്ദേഹം വളര്‍ത്തിയെടുത്തതുമായ സംസ്‌കാരമാണെന്നും മീര പറഞ്ഞു. കോട്ടയം ഡി.സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.സി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. 2020ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ ബെന്യാമിനെയും എസ്. ഹരീഷിനെയും അനുമോദിച്ചു. മനോജ് കുറൂര്‍, അജയ്.പി.മങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. അഗതാ ക്രിസ്​റ്റിയുടെ എഴുത്തി​ൻെറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്ന്​ ഡി.സി ബുക്‌സ് സംഘടിപ്പിച്ച ക്രൈംഫിക്​ഷന്‍ മത്സരത്തി​ൻെറ പുരസ്‌കാരം ശിവന്‍ എടമന ഏറ്റുവാങ്ങി. ശിവന്‍ എടമന രചിച്ച 'ന്യൂറോ ഏരിയ'യാണ് മികച്ച നോവൽ. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ്( റിഹാന്‍ റാഷിദ്), കിഷ്‌കിന്ധയുടെ മൗനം(ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ഈ നാല് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. പടം KTG DC KIZHAKKEMURY KR MEERA ഡി.സി കിഴക്കേമുറിയുടെ ജന്മദിനാഘോഷവും അനുസ്​മരണവും കോട്ടയം ഡി.സി ഓഡിറ്റോറിയത്തിൽ സാഹിത്യകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.