എം.ജി സർവകലാശാല

ബി.എഡ് ഏകജാലകം: രണ്ടാം സപ്ലിമൻെററി അലോട്ട്​മൻെറ്​ പ്രസിദ്ധീകരിച്ചു കോട്ടയം: സർവകലാശാലക്ക്​ കീഴിൽ ഏകജാലകം വഴി ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമൻെററി അലോട്ട്​മൻെറ്​ പ്രസിദ്ധീകരിച്ചു. അലോട്ട്​മൻെറ്​ ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് ജനുവരി 15ന് വൈകീട്ട് നാലിന് മുമ്പ്​ പ്രവേശനം നേടണം. ഫീസടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്​മൻെറ്​ റദ്ദാക്കും. നിലവിൽ മുൻ അലോട്ട്​മൻെറുകളിലോ മറ്റ് ​േക്വാട്ടകളിലോ പ്രവേശനം നേടിയവർ സപ്ലിമൻെററി അലോട്ട്​മൻെറിന് അപേക്ഷിക്കുകയും അലോട്ട്​മൻെറ്​ ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. പരീക്ഷ തീയതി രണ്ടാം സെമസ്​റ്റർ എം.എച്ച്.ആർ.എം (പുതിയ സ്‌കീം - 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമൻെററി) (2016, 2017 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ ജനുവരി 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. പ്രഫോർമ ഇന്ന്​ സമർപ്പിക്കണം 2019-2020 അധ്യയന വർഷത്തേക്കുള്ള സർവകലാശാല വിദ്യാർഥി ജനറൽ കൗൺസിൽ രൂപവത്​കരിച്ചുകൊണ്ടുള്ള വിജ്ഞാപനവും അംഗങ്ങളുടെ പ്രാഥമിക പട്ടികയും സർവകലാശാല ഓഫിസിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. നിർദിഷ്​ട പ്രഫോർമ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത എല്ലാ കൗൺസിലർമാരും അതത് കോളജ് പ്രിൻസിപ്പലി​ൻെറ സാക്ഷ്യപ്പെടുത്തലോടെ ചൊവ്വാഴ്​ച സർവകലാശാല ഇലക്​ഷൻ വിഭാഗത്തിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.