മാധ്യമം 'കുടുംബം' വിതരണം ചെയ്തു

പന്തളം: കുരമ്പാലയിൽ സുനു സാബുവിന്‌ അക്ഷരവീട് സമർപ്പണത്തോടനുബന്ധിച്ച്​ നഗരസഭ വാർഡിൽ മാധ്യമം 'കുടുംബം' മാഗസിൻ ഹാപ്പിനസ്​ പതിപ്പ് വിതരണം നടത്തി. വാർഡ് കൗൺസിലർ അംബിക രാജേഷിന് മാഗസിൻ നൽകി മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ഉദ്ഘാടനം ചെയ്തു. ആ​േൻറാ ആൻറണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്​, നടൻ കൈലാഷ്, 'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലീം, സർക്കുലേഷൻ മാനേജർ വി.എസ്. കബീർ, ഏരിയ കോഓഡിനേറ്റർ സി.എസ്. അബ്​ദുൽ മന്നാൻ, സർക്കുലേഷൻ ഡെവലപ്​മൻെറ്​ ഓഫിസർ ഹുസൈനാർ റാവുത്തർ, സർക്കുലേഷൻ എക്സിക്യൂട്ടിവ് മുഹമ്മദ്‌ ഖൈസ് തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം എരുമേലി എം.ഇ.എസ് കോളജാണ് പദ്ധതി സ്പോൺസർ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.