പക്ഷിപ്പനി: നഷ്​ടപരിഹാരം അപര്യാപ്​തമെന്ന്​ കർഷകർ

കോട്ടയം: പക്ഷിപ്പനിയിൽ സർക്കാർ പ്രഖ്യാപിച്ച നഷ്​ടപരിഹാരം അപര്യാപ്​തമെന്ന്​ താറാവ്​ കർഷകർ. രണ്ടുമാസത്തിൽ കൂടുതൽ പ്രായമുള്ളതിന്​ 200 രൂപ വീതവും രണ്ടുമാസത്തിൽ താഴെയുള്ളതിന്​ 100 രൂപ വീതവും നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ച് ​രൂപ വീതവും നഷ്​ടപരിഹാരം നൽകുമെന്നാണ്​ സർക്കാർ പ്രഖ്യാപനം. 2014ൽ പക്ഷിപ്പനി പടർന്നുപിടിച്ചപ്പോൾ അനുവദിച്ച നഷ്​ടപരിഹാരം തന്നെയാണിത്​. അന്ന്​ താറാവിൻ കുഞ്ഞിന്​ 12 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 23 രൂപയാണ്​. മറ്റ്​ ചെലവുകളും കൂടിയിട്ടുണ്ട്​. രണ്ടുമാസത്തിൽ കൂടുതൽ പ്രായമുള്ള താറാവിനായി ​ ഈ കാലയളവിൽതന്നെ 200 രൂപയിലധികം തീറ്റയായും മരുന്നായും ചെലവഴിച്ചതായും താറാവ്​ കർഷകർ പറയുന്നു. ഈസ്​റ്റർ, വിഷു ആഘോഷങ്ങൾ ലക്ഷ്യമിട്ട്​ വളർത്തിയ താറാവുകളെയാണ്​ കൊന്നൊടുക്കിയത്​. താറാവുകൾ ഏറ്റവും കൂടുതലായി വിറ്റഴിയുന്ന സമയംകൂടിയാണിത്​. പക്ഷിപ്പനി സ്​ഥിരീകരിച്ചതോ​െട താറാവി​ൻെറയും മുട്ടയുടെയും വിൽപനയും നിലച്ചു. കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലകളിലെ വഴിയോരങ്ങളിൽ മുട്ട വിറ്റ്​ ഉപജീവനം കഴിച്ചിരുന്ന നിരവധി പേരാണുണ്ടായിരുന്നത്​. പക്ഷിപ്പനി ഭീതി ഇവർക്കും തിരിച്ചടിയായിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.