കര്‍ഷകനിയമം ഭാരതീയതക്കെതിര്​ -എ.കെ. ചന്ദ്രമോഹന്‍

പാലാ: കര്‍ഷകതാൽപര്യം മാനിച്ച് കുത്തകകളെ കാര്‍ഷികരംഗം ഏൽപിക്കുന്ന കര്‍ഷകനിയമം ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന അന്നം ബ്രഹ്‌മമെന്ന് പറയുന്ന ഹൈന്ദവീയതക്കെതിരെന്ന് കോട്ടയം ഡി.സി.സി വൈസ് പ്രസിഡൻറ്​ എ.കെ. ചന്ദ്രമോഹന്‍. കേരള ഗാന്ധിദര്‍ശന്‍ വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ്‌പോസ്​റ്റ്​ ഓഫിസ് പടിക്കലേക്ക് നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പിലി​ൻെറ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹന്‍. യോഗത്തില്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍, എ.കെ. ചന്ദ്രമോഹന്‍, കെ.ഒ. വിജയകുമാര്‍, അഡ്വ. ജയ്ദീപ് പാറക്കല്‍, അഡ്വ. എ.എസ്. തോമസ്, കെ.ടി. തോമസ് കിഴക്കേക്കര, ഡോ. സണ്ണി വി. സക്കറിയ, രാജേന്ദ്ര ബാബു ഭരണങ്ങാനം, ബൈജു പി.ജെ, മാത്തുക്കുട്ടി പാലാ, വി.സി. പ്രിന്‍സ്, പ്രസാദ് തലപ്പലം, ജയിംസ് ചെത്തിമറ്റം, സത്യന്‍ പാലാ എന്നിവര്‍ സംസാരിച്ചു. KTL GANDHI DARSHAN സായാഹ്ന ധർണ ഇന്ന് രാമപുരം: കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി രാമപുരം മണ്ഡലം കമ്മിറ്റി ചൊവ്വാഴ്​ച നാലിന്​ സായാഹ്ന ധർണ നടത്തും. മുൻ എം.എൽ.എ സ്​റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി: ഇലക്ട്രിക്കൽ സെക്​ഷ​ൻ പരിധിയിൽ വള്ളിക്കാവ്, പെരുന്ന വെസ്​റ്റ്​, പനച്ചിക്കാവ്, കക്കാട്ടുകടവ്, പൊരിയനടി, ഓണപ്പുറം, കരിംചെമ്പ്, അഞ്ചനടി, പെരുമ്പുഴക്കടവ്, പൂവത്താർ എന്നീ ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.