കുഴിയില്‍വീണ ഗര്‍ഭിണിയായ പശുവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

കോട്ടയം: കടുവാക്കുളത്ത് കുഴിയില്‍വീണ എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. മൂലവട്ടം സ്വദേശി തുരുത്തേൽ പുത്തൻപുരക്കൽ ടി.ടി. ജോർജി​ൻെറ​ പശുവാണ്​ ഞായറാഴ്​ച ഉച്ചയോടെ കുഴിയില്‍ വീണത്. പുല്ലുതിന്നാൻ കൊണ്ടുവന്ന്​ കെട്ടിയതായിരുന്നു. തനിയെ കയറാന്‍ സാധിക്കാതിരുന്ന പശുവിനെ പരിസരവാസികള്‍ കരക്ക്​ കയറ്റുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം അരമണിക്കൂറുകൊണ്ട് പശുവിനെ കരക്കുകയറ്റി. ഗര്‍ഭിണിയായിരുന്നതിനാല്‍ വീതിയുള്ള ഓസുകള്‍കൊണ്ട് സുരക്ഷിതമായ ഉപകരണമുണ്ടാക്കിയാണ് ഫയര്‍ഫോഴ്സ് സംഘം പശുവിനെ കരക്കുകയറ്റിയത്. ഗ്രേഡ് എ.എസ്.ടി ഒ. പ്രസീന്ദ്രന്‍ , ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പി.എസ്​. അരുണ്‍, എ.എസ്. നജീബ്, എ.ജി. ഗോപകുമാര്‍, പി.എഫ്. ഷഫീഖ്, കണ്ണന്‍ തുടങ്ങിയവര്‍ ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു. അനിശ്ചിതകാല സത്യഗ്രഹം 14ാം ദിവസത്തിലേക്ക്​ കോട്ടയം: ഡൽഹിയിൽ നടക്കുന്ന ‌‌‌കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ സമീപം സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 13 ദിവസം പിന്നിട്ടു‌‌. ഡോ.എൻ. ജയരാജ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ടി.ടി. തോമസ് അധ്യക്ഷതവഹിച്ചു. സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. എം.ടി. ജോസഫ്‌, കർഷകസംഘം ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എൻ. ബിനു, പ്രഫ. ആർ. നരേന്ദ്രനാഥ്‌, ഗീതാകുമാരി, കർഷകസംഘം ജില്ല ജോയൻറ്​ സെക്രട്ടറി അഡ്വ. ജോസഫ് ഫിലിപ്പ്, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി രമേഷ്‌ ബി.വെട്ടിമാറ്റം, കെ.പി. അനിൽകുമാർ, എം.സി. ജയകുമാർ, സിബി തളിക്കൽ എന്നിവർ സംസാരിച്ചു. കർഷകസംഘം പൂഞ്ഞാർ ഏരിയ സെക്രട്ടറി സി.കെ. ഹരിഹരൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം എ. ശശി നന്ദിയും പറഞ്ഞു. തിങ്കളാഴ്‌ച സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ ടി.ആർ. രഘുനാഥൻ ഉദ്‌ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.