നിബന്ധനകൾ പാലിച്ചും പാരമ്പര്യം ലംഘിക്കാതെയുമാകും തിരുവാഭരണ ഘോഷയാത്ര -പി.എൻ. നാരായണവർമ

റാന്നി: സർക്കാർ നിബന്ധനകൾ പാലിച്ചും കീഴ്​വഴക്കവും പാരമ്പര്യവും ലംഘിക്കാതെയുമായിരിക്കും ഇത്തവണ തിരുവാഭരണ ഘോഷയാത്രയെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി പി.എൻ. നാരായണവർമ. വഴിനീളെയുള്ള സ്വീകരണം, തിരുവാഭരണദർശനം, വിഭൂതി നൽകൽ എന്നിവ ഒഴിവാക്കും. പ്രതീകാത്മകമായി പന്തളം കൊട്ടാരത്തിൽനിന്ന്​ കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് ഉപയോഗിച്ചാണ് ഇത്തവണ മകരവിളക്ക് പൂജകൾ സമാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ധാരണപ്രകാരം യുവാവായ രാജപ്രതിനിധിയെയാണ് ഇക്കുറി അയക്കുന്നതെന്നും നാരായണവർമ പറഞ്ഞു. തിരുവാഭരണപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിരുവാഭരണ പാതയിൽ സംഘടിപ്പിച്ച ശ്രമപൂജ റാന്നി വൈക്കത്ത് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവാഭരണ പാതയിൽ കീക്കൊഴൂർ മുതൽ ആയിക്കൽ വരെ നവീകരണത്തിന് ഒരുകോടിയും കല്ലാറിന് കുറുകെ പേങ്ങാട്ടുകടവിലെ പാലത്തി​ൻെറ സമാപന പാതക്കും മറ്റുമായി അഞ്ചുകോടിയും ഉടൻ അനുവദിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. തിരുവാഭരണപാത സംരക്ഷണ സമിതി വർക്കിങ്​ ചെയർമാൻ വി.കെ. രാജഗോപാൽ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ പ്രസാദ് കുഴികാല, ജനപ്രതിനിധികളായ സിന്ധു സഞ്ജയൻ, അമ്പിളി പ്രഭാകരൻ നായർ, മന്ദിരം രവീന്ദ്രൻ, കെ.ആർ. പ്രകാശ്, എൻ.ജി. ഉണ്ണികൃഷ്ണൻ, പന്തളം ക്ഷേത്രം പ്രസിഡൻറ്​ പൃത്ഥിലാൽ, എം.ആർ. അനിൽകുമാർ, വി.പി. രാഘവൻ, പി.ആർ. ബാലൻ, ശിവദാസ് കൈമൾ, മനോജ് കോഴഞ്ചേരി, ബിജു വൈക്കം, ബിനു കരുണൻ, പി.കെ. സുധാകരൻപിള്ള എന്നിവർ സംസാരിച്ചു. ചിത്രം: PTL Thiruvabharana Patha തിരുവാഭരണ പാതയിലെ ശുചീകരണ പരിപാടി റാന്നി വൈക്കത്ത് പന്തളം പാലസ് സെക്രട്ടറി പി.എന്‍. നാരായണവർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.