ഫിനാൻസ് അടച്ചില്ല; വാഹന ഉടമ തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു

ഇരവിപുരം: വിലയ്​ക്ക് വാങ്ങിയവർ ഗുഡ്സ് ഓട്ടോയുടെ ഫിനാൻസ് അടക്കാത്തതിൽ മനംനൊന്ത് വാഹന ഉടമയായ യുവാവ് ഓട്ടോ കിടക്കുന്ന സ്ഥലത്തെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പൊള്ളലേറ്റ ഇയാൾ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുളവന സ്വദേശിയായ സിനിൽകുമാറാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ അയത്തിൽ ഇണ്ടളയപ്പൻകാവിന് സമീപത്തായിരുന്നു സംഭവം. സിനിൽകുമാറി​ൻെറ പെട്ടി ഓട്ടോയുടെ ഫിനാൻസ് സംബന്ധമായ പ്രശ്നമാണ് ആത്മഹത്യശ്രമത്തിന് കാരണമായതെന്ന് പറയുന്നു. ഇയാൾ വിൽപന നടത്തിയ വാഹനം പലകൈ മറിഞ്ഞിട്ടും ഫിനാൻസ് അടച്ചിരുന്നില്ല. അതി​ൻെറ പേരിൽ പ്രശ്നങ്ങൾ ഉണ്ടായതിൽ മനംനൊന്താണ് പെട്രോൾ ഒഴിച്ച്​ തീകൊളുത്തിയത്. ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.