കെ.ടി. മൈക്കിളിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന്​ ​േജാമോൻ

കോട്ടയം: സിസ്​റ്റർ അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിളിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പെൻഷൻ റദ്ദാക്കണമെന്നും ജോമോൻ പുത്തൻപുരക്കൽ. ഡി.ജി.പി ഇതുസംബന്ധിച്ച ശിപാർശ സർക്കാറിന്​ നൽകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരന്തരം അട്ടിമറിശ്രമങ്ങൾ നടന്നിട്ടും കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടിയത് ദൈവികശക്തിയുടെ ഇടപെടല്‍കൊണ്ടാണ്​. ആരുമില്ലാത്തവര്‍ക്ക് നീതി കിട്ടാന്‍ താനിനിയും ഉണ്ടാകും. ഫാ. കോട്ടൂരിനുവേണ്ടി ഉന്നതൻ കേസ്​ അട്ടിമറിക്കാൻ പലഘട്ടങ്ങളിൽ ശ്രമിച്ചു. പലരെയും സ്വാധീനിക്കാൻ ശ്രമിച്ച അദ്ദേഹം പരിശോധനഫലങ്ങളിലും ഇടപെട്ടതായി ജോമോൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.