ബാഗ്​ വർക്കേഴ്​സ്​ യൂനിയൻ ഏരിയ കമ്മിറ്റി രൂപവത്​കരണം

must- സർക്കുലേഷൻ താത്​പര്യം ​േകാട്ടയം: കേരള ബാഗ്​ വർക്കേഴ്​സ്​ യൂനിയൻ കോട്ടയം ഏരിയ കമ്മിറ്റി രൂപവത്​കരണവും അംഗത്വവിതരണവും നടന്നു. സമ്മേളനം സംസ്​ഥാന പ്രസിഡൻറ്​ അബ്​ദുൽ സത്താർ കരുവാൻപടി പട്ടാമ്പി ഉദ്​ഘാടനം ചെയ്​തു. ജില്ല രക്ഷാധികാരി ഹംസ എ.ഖാദർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ്​ ഷാ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഭാരവാഹികൾ: ജയ്​മോൻ പൊൻകുന്നം (പ്രസി), ടിജു പാമ്പാടി, ആശ കുടയംപടി (വൈസ്​ പ്രസി), മനീഷ്​ ചിങ്ങവനം(സെക്ര), മാത്യു സഖറിയ, അനിത വിനോദ്​ (ജോ. സെക്ര), അരുൺ തെള്ളകം(ട്രഷ.). ഹംസ എ.ഖാദർ (രക്ഷാ). സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചിച്ചു കോട്ടയം: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അനുശോചിച്ചു. കവയിത്രിയായും അധ്യാപികയായും നിരാശ്രയരുടെ അഭയകേന്ദ്രമായും പരിസ്ഥിതി - മനുഷ്യസ്‌നേഹിയായും സാമൂഹിക-സാംസ്‌കാരികരംഗങ്ങളിൽ നിറഞ്ഞുനിന്ന സുഗതകുമാരിയുടെ വേർപാട് തീരാനഷ്​ടമാണെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.