ഷീറ്റ്​ റബർ സംസ്​കരണത്തിലും തരംതിരിക്കലിലും പരിശീലനം

കോട്ടയം: ഷീറ്റ്​ റബർ സംസ്​കരണം, തരംതിരിക്കൽ എന്നിവയിൽ റബർ െട്രയ്​നിങ് ഇൻസ്​റ്റിറ്റ്യൂട്ട് ജനുവരി അഞ്ച്​, ആറ്​ തീയതികളിൽ പരിശീലനം നടത്തുന്നു. റബർപാൽ സംഭരണം, ഷീറ്റ്​ റബർ നിർമാണം, പുകപ്പുരകൾ, േഗ്രഡിങ് സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവയാണ് പരിശീലന വിഷയങ്ങൾ. പരിശീലന ഫീസ്​ 1000 രൂപ (18 ശതമാനം ജി.എസ്​.ടിയും ഒരു ശതമാനം ഫ്ലഡ് സെസും പുറമെ). റബർ വ്യാപാരികൾ, കർഷകർ, റബർ സംസ്​കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, റബർ ഉപഭോക്താക്കൾ തുടങ്ങിയവർക്കെല്ലാം പരിശീലനം പ്രയോജനപ്പെടും. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായായിരിക്കും പരിശീലനം. ഡയറക്ടർ (െട്രയ്​നിങ്), റബർ ബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എസ് കോഡ് -CBIN0284150) കോട്ടയം റബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് പരിശീലന ഫീസ്​ നേരിട്ട് അടക്കാം. വിവരങ്ങൾക്ക്: 0481-2353127, 0481-2353325. ഇ-മെയിൽ: training@rubberboard.org.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.