യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്ര ഇന്ന്​ കോട്ടയത്ത്​

കോട്ടയം: ദൈവാലയങ്ങൾ പിടിച്ചെടുക്കുന്നത്​ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ യാക്കോബായ സുറിയാനി സഭ നടത്തുന്ന പ്രതിഷേധത്തി​ൻെറ ഭാഗമായി അവകാശ സംരക്ഷണ യാത്ര ബുധനാഴ്​ച കോട്ടയത്തെത്തും. രാവിലെ 10.30ന്​ ഏറ്റുമാനൂര്‍ പട്ടിത്താനം ജങ്​ഷനില്‍ സ്വീകരിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ്, മെത്രാപ്പോലീത്താമാരായ കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ്, സഖറിയാസ് മാര്‍ പീലക്‌സിനോസ്, മാത്യൂസ് മാര്‍ അന്തിമോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ്, ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം എന്നിവർ നേതൃത്വം നൽകും. 11ന്​ പേരൂര്‍ പള്ളിക്കുടം കവല, 11.45ന് നീലിമംഗലം പള്ളി, 12.30ന്​ തിരുവഞ്ചൂര്‍ കുരിശുപള്ളി എന്നിവിടങ്ങളിൽ സ്വീകരണം. മുഖ്യമന്ത്രിക്ക്​ നൽകാനുള്ള ഭീമഹരജി വിവിധ സ്ഥലങ്ങളിൽ ജാഥ ക്യാപ്റ്റൻ ഏറ്റുവാങ്ങും. അവകാശ സംരക്ഷണ യാത്രയുടെ കോട്ടയം ഭദ്രാസനതല സ്വീകരണവും വിശദീകരണ യോഗവും മണര്‍കാട് കത്തീഡ്രലില്‍ ഉച്ചക്ക്​ ഒന്നിന്​ നടക്കും. യോഗത്തില്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷതവഹിക്കും. മെത്രാപ്പോലീത്തന്‍ ട്രസ്​റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. തോമസ് മാർ അലക്സന്ത്രയോസ് മുഖ്യ പ്രസംഗം നടത്തും. രാത്രി ഏട്ടിന്​ നാലുന്നാക്കല്‍ സൻെറ്​ ആദായിസ് പള്ളിയില്‍ സമാപന സമ്മേളനത്തില്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ അന്തിമോസ്, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മൂലയിൽ എന്നിവർ പങ്കെടുക്കും. യാത്രയുടെ അവസാനഘട്ട വിലയിരുത്തലുകൾക്കായി കോട്ടയം സൻെറ്​ ജോസഫ്‌സ് കത്തീഡ്രലില്‍ ചേര്‍ന്ന സ്വാഗതസംഘ യോഗത്തില്‍ തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷതവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം, വര്‍ക്കിങ്​ കമ്മിറ്റി അംഗം അനില്‍ കെ.കുര്യന്‍, ബെന്നി കുര്യന്‍, മാനേജിങ്​ കമ്മിറ്റി അംഗം ഷിന്‍സ് മാത്യു, കൗണ്‍സിലര്‍ വി.എസ്. കുര്യാക്കോസ്, ജോഷി ചാണ്ടി, പുന്നൂസ് ടി.വര്‍ഗീസ്, വര്‍ഗീസ് ബാബു, ചാൾസ് വേങ്കടത്ത്‌, രഞ്​ജിത് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.