മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച പ്രോഗ്രാം അവാർഡ് മണർകാട് സെൻറ് മേരീസ് കോളജിന്

മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച പ്രോഗ്രാം അവാർഡ് മണർകാട് സൻെറ് മേരീസ് കോളജിന് മണർകാട്: മഹാത്മാഗാന്ധി സർവകലാശാല 2019-'20 വർഷത്തെ നാഷനൽ സർവിസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പ്രോഗ്രാം ഓഫിസറായി സി.ജി. മഞ്ജുഷ, മികച്ച പ്രോഗ്രാം അവാർഡ് മണർകാട് സൻെറ്​ മേരീസ് കോളജിനും ലഭിച്ചു. മുൻ വർഷവും കോളജിന് പുരസ്കാരം ലഭിച്ചിരുന്നു. മികച്ച കോളജായി കോട്ടയം സി.എം.എസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച എൻ.എസ്.എസ്. സൗഹൃദ പ്രിൻസിപ്പലിനുള്ള മോസസ് ട്രോഫിക്കും മെറിറ്റ് സർട്ടിഫിക്കറ്റിനും സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ അർഹനായി. സി.എം.എസ് കോളജിലെ അശോക് അലക്സ് ലൂക്കാണ് ഏറ്റവും മികച്ച പ്രോഗ്രാം ഓഫിസർ. മറ്റ് പുരസ്കാരങ്ങൾ: മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച കോളജും ഡോ. വി. പ്രിയസേനൻ-എസ്.എ.എം എസ്.എൻ.ഡി.പി കോളജ് കോന്നി, അനീഷ് കെ.ജോസഫ്-എസ്.ബി കോളജ് ചങ്ങനാശ്ശേരി, ആതിര ബാബു-സൻെറ്​ തെരേസാസ് കോളജ്, എറണാകുളം, പി.എം. രാഗം-എസ്.എച്ച് കോളജ് തേവര, ഡോ. ആർ. രേഖ-കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട, ഡോ. മായ ടി.നായർ-എസ്.വി.ആർ.എൻ.എസ്.എസ് കോളജ് വാഴൂർ. മികച്ച എൻ.എസ്.എസ് വളൻറിയർമാരായി എൻ.വി. വിശാൽ (മരിയൻ കോളജ്, കുട്ടിക്കാനം), എസ്. സജു (മാർത്തോമ കോളജ്, തിരുവല്ല), മുഹമ്മദ് സാദ്ദിഖ് (മഹാരാജാസ് കോളജ്, എറണാകുളം), എൻ.സി. അവിനാശ് (ഡി.ബി. പമ്പ കോളജ് പരുമല), നീന എബ്രഹാം (എസ്.ബി കോളജ് ചങ്ങനാശ്ശേരി), എസ്. മുംതാസ് (സൻെറ്​ ജോർജ് കോളജ് അരുവിത്തുറ), പി.എസ്. ശ്രുതി (മരിയൻ കോളജ് കുട്ടിക്കാനം), ഗ്രേസ് ബിജു (ന്യൂമാൻ കോളജ് തൊടുപുഴ) എന്നിവരെ തെരഞ്ഞെടുത്തു. 18 കോളജുകൾക്കും പ്രോഗ്രാം ഓഫിസർമാർക്കും 20 വളൻറിയർമാർക്കും പ്രശംസാപത്രവും നൽകും. വൈസ് ചാൻസലർ അധ്യക്ഷനായ പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. KTL MG NSS PURASKARAM എം.ജി യൂനിവേഴ്സിറ്റി നാഷനൽ സർവിസ് സ്കീം പുരസ്കാരം നേടിയവരിൽ മണർകാട് സൻെറ്​ മേരീസ് കോളജ് പ്രോഗ്രാം ഓഫിസറായ സി.ജി. മഞ്ജുഷ കർഷകർ നെല്ലുമായി വെച്ചൂർ കൃഷി ഓഫിസിന്​ മുന്നിൽ ധർണ നടത്തി വെച്ചൂർ: കൊയ്​ത്ത്​ കഴിഞ്ഞ്​ ആഴ്ചകൾ കഴിഞ്ഞിട്ടും ഈർപ്പത്തി​ൻെറ പേരിൽ സ്വകാര്യ മില്ലുകാർ നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ച്​ കർഷകർ നെല്ലുമായി വെച്ചൂർ കൃഷി ഓഫിസിന്​ മുന്നിൽ ധർണ നടത്തി. വെച്ചൂർ പഞ്ചായത്തിലെ വലിയവെളിച്ചം, മാനാടംകരി എന്നീ പാടശേഖരങ്ങളിൽ കൊയ്ത്ത്​ കഴിഞ്ഞ്​ രണ്ടാഴ്ചയായിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കർഷകരുടെ സമര പരിപാടി. നെല്ലുസംഭരണത്തിന്​ എത്തിയ സ്വകാര്യ മില്ല്​ ക്വിൻറലിന് 10 കിലോ കിഴിവ് ആവശ്യപ്പെട്ടതാണ് നെല്ല് സംഭരണം അനശ്ചിതത്വത്തിലാക്കിയത്.102 ഏക്കർ വിസ്തൃതിയുള്ള വലിയ വെളിച്ചം പാടശേഖരത്തിൽ 30 സൻെറുമുതൽ നിലമുള്ള 85 ഓളം കർഷകരാണുള്ളത്. 30 ഏക്കർ വരുന്ന മാനാടംകരി പാടശേഖരത്തിൽ 20 ലധികം കർഷകരുമുണ്ട്. വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ ഈ പാടശേഖരങ്ങൾ പമ്പു ചെയ്ത്​ വറ്റിച്ച്​ കൃഷി രക്ഷിക്കാൻ കർഷകർ കഠിന പ്രയ്തനമാണ് നടത്തിയത്. ഏക്കറിന്​ 30,000ത്തിലധികം രൂപ ചെലവഴിച്ചു നടത്തിയ കൃഷിയിൽ ഏക്കറിന്​ 15 ക്വിൻറൽ നെല്ലാണ് ലഭിച്ചത്. മുൻവർഷങ്ങളിൽ 25 ക്വിൻറലിനും 28 ക്വിൻറലിനും മധ്യേ വിളവ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇക്കുറി കൃഷി വലിയ നഷ്​ടത്തിൽ കലാശിച്ചത്. കർഷകരുടെ സമരത്തെക്കുറിച്ച് അറിഞ്ഞ് കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടർ സലോമി, വൈക്കം കൃഷി അസി. ഡയറക്ടർ പി.പി. ശോഭ, പാഡി ഓഫിസർ അനിൽ തുടങ്ങിയവർ സമര സ്ഥലത്തെത്തി നെല്ല്​ സംഭരിക്കുന്നതിനു നടപടി സ്വീകരിക്കാമെന്ന് കർഷകർക്കു ഉറപ്പുകൊടുത്തു. എന്നാൽ, നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുകാർ സ്ഥലത്ത് എത്തിയില്ല. കൃഷി വകുപ്പ് അധികൃതർ ഉറപ്പ്​ നൽകിയെങ്കിലും സ്വകാര്യ മില്ലുകാർ ഒഴിഞ്ഞ്​ നിൽക്കുന്നതിനാൽ കർഷകരുടെ ആശങ്ക നിലനിൽക്കുകയാണ്. സമരത്തിന്​ വലിയ വെളിച്ചം പാടശേഖര സമിതി കൺവീനർ സി.എസ്. രാജു, മുൻ പാടശേഖര സമിതി സെക്രട്ടറി കെ.വി. വിശ്വനാഥൻ, പ്രസാദ്, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.