ആരാകും പ്രസിഡൻറ്​; തീരുമാനങ്ങൾ, നീളുന്ന ചർച്ചകൾ

ആരാകും പ്രസിഡൻറ്​; തീരുമാനങ്ങൾ നീളുന്ന ചർച്ചകൾ മണിമലയിൽ ജയിംസ്​ പ്രസിഡൻറായേക്കും മണിമല: ഒരു പതിറ്റാണ്ടിനുശേഷം എൽ.ഡി.എഫ്​ ഭരണം തിരിച്ചുപിടിച്ച മണിമല പഞ്ചായത്തിൽ ജയിംസ്​ പി.സൈമൺ പ്രസിഡൻറായേക്കും. എട്ടാംവാർഡിൽനിന്ന്​ വിജയിച്ച ജയിംസ്​ സി.പി.എം കാഞ്ഞിരപ്പള്ളി എരിയ കമ്മിറ്റി അംഗമാണ്​. കഴിഞ്ഞതവണ കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത്​ അംഗമായിരുന്നു. മൂന്ന്​ സീറ്റ്​ നേടിയ കേരള കോൺഗ്രസ്​ ജോസിനും രണ്ട്​ സീറ്റ്​ നേടിയ സി.പി.ഐക്കും വൈസ്​ പ്രസിഡൻറ്​ സ്ഥാനം പങ്കിട്ടുനൽകുന്ന തരത്തിലാണ്​ ചർച്ചകൾ. കേരള കോൺഗ്രസ്​ ഒരുടേമിൽ പ്രസിഡൻറ്​ പദം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സി.പി.എം വഴങ്ങിയിട്ടില്ല. എൽ.ഡി.എഫ്​ യോഗം ചേർന്നതിനുശേഷമേ അന്തിമതീരുമാനമാകൂ. അതിരമ്പുഴയിൽ ചർച്ച തുടരുന്നു കോട്ടയം: അതിരമ്പുഴ പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനത്തിൽ യു.ഡി.എഫിൽ തിരക്കിട്ട ചർച്ചകൾ. 22 അംഗ പഞ്ചായത്തിൽ രണ്ട്​ സ്വതന്ത്രരുടേത്​ ഉൾപ്പെടെ 17പേരുടെ പിന്തുണയാണ്​ യു.ഡി.എഫിനുള്ളത്​. കോൺഗ്രസ്​-10, കേരള കോൺഗ്രസ്​ (ജോസഫ്​)-നാല്​, മുസ്​ലിംലീഗ്​- ഒന്ന്​, കേരള കോൺഗ്രസ്​ എം- മൂന്ന്​, സി.പി.എം-ഒന്ന്​, സ്വതന്ത്രർ-3 എന്നിങ്ങനെയാണ്​ കക്ഷിനില. വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസിനാകും പ്രസിഡൻറ്​ പദം. എന്നാൽ, ജോസഫ്​ വിഭാഗം ഒരുടേം പ്രസിഡൻറ്​ പദം വേണമെന്നാവശ്യം ഉന്നയിച്ചിട്ടുണ്ട്​. ഇത്​ അംഗീകരിച്ചാൽ ഒരുവർഷം ജോസഫിന്​ പ്രസിഡൻറ്​ പദവി ലഭിക്കും. കേരള കോൺഗ്രസിന്​ ശക്തമായ അടിത്തറയുണ്ടായിരുന്ന അതിരമ്പുഴയിൽ ജോസ്​ വിഭാഗം ഒപ്പമെത്തിയിട്ടും​ എൽ.ഡി.എഫിന്​ വേണ്ടത്ര നേട്ടം ഉണ്ടാക്കാനായിട്ടില്ല. ഇത്​ സി.പി.എം ജില്ല നേതൃത്വം പരിശോധിക്കുമെന്നാണ്​ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.