ഭാര്യക്ക്​ തോല്‍വി, കന്നി അങ്കം കുറിച്ച ഭര്‍ത്താവിന് ജയം

ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പില്‍ ഭാര്യ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കന്നി അങ്കം കുറിച്ച ഭര്‍ത്താവ് വിജയിച്ചു. വാകത്താനം ഇളങ്കാവില്‍ മാത്യു പോള്‍, ഭാര്യ ബേബിമോള്‍ എന്നിവർ കേരള കോണ്‍ഗ്രസ്-എം പ്രതിനിധികളായി എല്‍.ഡി.എഫ് മുന്നണിയിലാണ് മത്സരിച്ചത്. വാകത്താനം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ അമ്പലക്കവലയില്‍നിന്നാണ് മാത്യു പോള്‍ വിജയിച്ചത്. കോണ്‍ഗ്രസിലെ കെ.ആര്‍. റെജിയെ 47 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ബേബി മോള്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ തോട്ടയ്ക്കാട് ഡിവിഷനിലാണ് മത്സരിച്ചത്. കോണ്‍ഗ്രസിലെ ബീന കുന്നത്ത് 1023 വോട്ടുകള്‍ക്കാണ് ബേബിമോളെ പരാജയപ്പെടുത്തിയത്. വിനോദിനായി നാട് ഒരുമിക്കുന്നു വാഴൂർ: കരൾരോഗം ബാധിച്ച, ഫോട്ടോഗ്രാഫർ അഖില വിനോദിനെ സഹായിക്കുന്നതിന് നാട് ഒരുമിക്കുന്നു. പുളിക്കൽകവല ജീവൻരക്ഷാസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ 20ന്​ രാവിലെ ഒമ്പത് മുതൽ വൈകീട്ട്​ അഞ്ച് വരെ പുളിക്കൽകവല പ്രദേശത്തെ അഞ്ച് വാർഡുകളിലെ വീടുകളിൽ (വാർഡ് 1, 2, 15, 16, 12കാനം ഭാഗം, കങ്ങഴ 3) എത്തി തുക സമാഹരിക്കും. സങ്കീർണമായ ശസ്ത്രക്രിയക്ക്​ മാത്രം 25ലക്ഷം രൂപ ചെലവ് വരും. പഞ്ചായത്തിൽ മുമ്പ് ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ മറ്റ്​ രണ്ട് പേർക്കായി സമാഹരിച്ച തുകയിൽ നിന്ന് ബാക്കിയുള്ള 12 ലക്ഷം രൂപയും വിനോദിന് നൽകും. അദ്ദേഹത്തി​ൻെറ സഹധർമിണിയാണ് കരൾ നൽകുന്നത്. ആ​േൻറാ ആൻറണി എം.പി, ഡോ. എൻ. ജയരാജ് എം.എൽ.എ, പ്രഫ. എസ്. പുഷ്കലാദേവി എന്നിവരാണ്​ ജീവൻരക്ഷ സമിതിയുടെ രക്ഷാധികാരികൾ. ജനറൽ കൺവീനറായി അഡ്വ. ബെജു കെ.ചെറിയാനും പ്രസിഡൻറായി ഷിൻസ് പീറ്ററും പ്രവർത്തിക്കുന്നു. KTL AKHILA VINODH PHOTOGRAPHER ഫോട്ടോഗ്രാഫർ അഖില വിനോദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.