മാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ചങ്ങനാശ്ശേരി: കുടിവെള്ളം ചോദിച്ച് എത്തി വയോധികയായ വീട്ടമ്മയെ ആക്രമിച്ച് മൂന്ന് പവ​ൻെറ മാല കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. തുരുത്തി ആലഞ്ചേരി ചിന്നമ്മയുടെ (85) മാലയാണ് കവര്‍ന്നത്. പത്തനാപുരം വേടന്‍തൊണ്ടില്‍ വൈശാഖിനെയാണ്​ (32) പത്തനാപുരത്ത് നിന്ന്​ ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. കൂടെയുള്ള പ്രതി ഒളിവിലാണ്. ഇക്കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. പെരുമ്പാവൂരില്‍ നിന്ന് കൂട്ടുപ്രതി താമസിക്കുന്ന കരുനാഗപ്പള്ളിയിലേക്ക് പോകുന്ന വഴിയില്‍ തുരുത്തിയിലെത്തിയ ഇവര്‍ മദ്യപിക്കുന്നതിന്​ ഒഴിഞ്ഞപറമ്പ് നോക്കി കയറുകയും വെള്ളത്തിന്​ വയോധികയുടെ വീട്ടില്‍ എത്തുകയുമായിരുന്നു. വയോധിക തനിച്ചാണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്​ പ്രതികളെക്കുറിച്ച് മനസ്സിലാക്കി പിന്തുടരുകയായിരുന്നു പൊലീസ്. പെയിൻറിങ്​ തൊഴിലാളിയും പെരുമ്പാവൂര്‍ സ്വദേശിയുമായ വൈശാഖ് കുടുംബവുമായി പത്തനാപുരത്ത് വാടകക്ക്​ താമസിക്കുകയാണ്. കൂട്ടുപ്രതി പെരുമ്പാവൂര്‍ സ്വദേശിയുമായി ജോലിസ്ഥലത്ത് വെച്ചുള്ള പരിചയമാണ്. പിടിയിലായ വൈശാഖിനെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ജോഫിയുടെ നിര്‍ദേശാനുസരണം സി.ഐ പ്രശാന്തകുമാര്‍, എസ്.ഐ പി.എം. റാസിഖ്, ക്രൈം എസ്.ഐ രമേശ് ബാബു, എ.എസ്.ഐ ആൻറണി മൈക്കിള്‍, എ.എസ്.ഐ ഷിനോജ്, സി.പി.ഒ ആൻറണി, ജിബിന്‍ ലോബോ എന്നിവരാണ് അറസ്​റ്റിന്​ നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.