കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലേക്കും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം ഡിവിഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻെറ ഫലം പ്രഖ്യാപിക്കുന്നതിനുള്ള വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ കാഞ്ഞിരപ്പള്ളി സൻെറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടിങ് സൻെററിൽ നടത്തും. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. കൗണ്ടിങ് ടേബിളുകൾ തമ്മിൽ രണ്ട് മീറ്റർ അകലത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഏഴ് പഞ്ചായത്തുകൾക്കായി 31 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളി-ആറ്, എരുമേലി-ആറ്, മുണ്ടക്കയം-അഞ്ച്, പാറത്തോട്-അഞ്ച് എന്നിങ്ങനെ വോട്ടെണ്ണൽ കേന്ദ്രത്തിൻെറ ഒന്നാം നിലയിലും രണ്ടാം നിലയിൽ മണിമല-നാല്, കോരുത്തോട്-മൂന്ന്, കൂട്ടിക്കൽ-രണ്ട്, എന്നിങ്ങനെയുമാണ് ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് വാർഡുകൾക്കായി കൗണ്ടിങ് ടേബിളുകൾ സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റൽ ബാലറ്റുകൾ അതാത് വരണാധികാരികളുടെ ടേബിളുകളിലാണ് എണ്ണുന്നത്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് തലത്തിൽ ആദ്യ റൗണ്ടിൽ വോട്ടെണ്ണി ഫലം അറിയുന്ന വാർഡുകളിലെ സ്ഥാനാർഥികളും ഏജൻറുമാരും കൗണ്ടിങ് ഹാളിന് പുറത്തിറങ്ങിയ ശേഷം മാത്രമേ അടുത്ത റൗണ്ട് എണ്ണുന്ന വാർഡുകളിലെ സ്ഥാനാർഥികൾക്കും ഏജൻറുമാർക്കും കൗണ്ടിങ് ഹാളിനുള്ളിൽ പ്രവേശനം അനുവദിക്കൂ. തെരഞ്ഞെടുപ്പ് കമീഷൻെറ നിർദേശപ്രകാരം ബ്ലോക്ക്-ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ഏജൻറിന് പുറമെ അവർ മത്സരിക്കുന്ന വാർഡുകൾ ഉൾപ്പെട്ടുവരുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഒരാൾ എന്ന നിലയിലാണ് കൗണ്ടിങ് ഏജൻറുമാരെ നിയമിക്കാനാവുക. ഗ്രാമപഞ്ചായത്ത് കൗണ്ടിങ് ഏജൻറുമാർക്കുള്ള പാസ് അതത് ഗ്രാമപഞ്ചായത്ത് വരണാധികാരികളും ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലെ കൗണ്ടിങ് ഏജൻറുമാർക്കുള്ള പാസ് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും നൽകുന്നതാണ്. കൗണ്ടിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവക്കാർക്കുള്ള പരിശീലനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സൻെറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൗണ്ടിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരും സ്ഥാനാർഥികളും അവരുടെ ഏജൻറുമാരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൗണ്ടിങ് സൻെററിൽ എത്തിച്ചേരണമെന്നും വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായതായും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി എ.ഡി.സി ജനറൽ ജി. അനീസ് അറിയിച്ചു. വൈദ്യുതി മുടങ്ങും കാഞ്ഞിരപ്പള്ളി: ടച്ചിങ്വെട്ട് നടക്കുന്നതിനാൽ മേലേട്ടുതകിടി, പാറമട പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.