Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഞ്ഞിരപ്പള്ളിയിൽ...

കാഞ്ഞിരപ്പള്ളിയിൽ വോട്ടെണ്ണൽ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ്​ ഗ്രാമപഞ്ചായത്തുകളിലേക്കും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം ഡിവിഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പി​ൻെറ ഫലം പ്രഖ്യാപിക്കുന്നതിനുള്ള വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ കാഞ്ഞിരപ്പള്ളി സൻെറ്​ ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടിങ്​ സൻെററിൽ നടത്തും. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. കൗണ്ടിങ്​ ടേബിളുകൾ തമ്മിൽ രണ്ട്​ മീറ്റർ അകലത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഏഴ്​ പഞ്ചായത്തുകൾക്കായി 31 കൗണ്ടിങ്​ ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളി-ആറ്​, എരുമേലി-ആറ്​, മുണ്ടക്കയം-അഞ്ച്​, പാറത്തോട്-അഞ്ച്​ എന്നിങ്ങനെ വോട്ടെണ്ണൽ കേന്ദ്രത്തി​ൻെറ ഒന്നാം നിലയിലും രണ്ടാം നിലയിൽ മണിമല-നാല്​, കോരുത്തോട്-മൂന്ന്​, കൂട്ടിക്കൽ-രണ്ട്​, എന്നിങ്ങനെയുമാണ് ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് വാർഡുകൾക്കായി കൗണ്ടിങ്​ ടേബിളുകൾ സജ്ജീകരിച്ചിട്ടുള്ളത്. പോസ്​റ്റൽ ബാലറ്റുകൾ അതാത് വരണാധികാരികളുടെ ടേബിളുകളിലാണ് എണ്ണുന്നത്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് തലത്തിൽ ആദ്യ റൗണ്ടിൽ വോട്ടെണ്ണി ഫലം അറിയുന്ന വാർഡുകളിലെ സ്ഥാനാർഥികളും ഏജൻറുമാരും കൗണ്ടിങ്​ ഹാളിന്​ പുറത്തിറങ്ങിയ ശേഷം മാത്രമേ അടുത്ത റൗണ്ട് എണ്ണുന്ന വാർഡുകളിലെ സ്ഥാനാർഥികൾക്കും ഏജൻറുമാർക്കും കൗണ്ടിങ്​ ഹാളിനുള്ളിൽ പ്രവേശനം അനുവദിക്കൂ. തെരഞ്ഞെടുപ്പ് കമീഷ​ൻെറ നിർദേശപ്രകാരം ബ്ലോക്ക്-ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ഏജൻറിന് പുറമെ അവർ മത്സരിക്കുന്ന വാർഡുകൾ ഉൾപ്പെട്ടുവരുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഒരാൾ എന്ന നിലയിലാണ് കൗണ്ടിങ്​ ഏജൻറുമാരെ നിയമിക്കാനാവുക. ഗ്രാമപഞ്ചായത്ത് കൗണ്ടിങ്​ ഏജൻറുമാർക്കുള്ള പാസ് അതത് ഗ്രാമപഞ്ചായത്ത് വരണാധികാരികളും ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലെ കൗണ്ടിങ്​ ഏജൻറുമാർക്കുള്ള പാസ് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും നൽകുന്നതാണ്. കൗണ്ടിങ്​ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവക്കാർക്കുള്ള പരിശീലനം ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന്​ സൻെറ്​ ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൗണ്ടിങ്​ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരും സ്ഥാനാർഥികളും അവരുടെ ഏജൻറുമാരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൗണ്ടിങ്​ സൻെററിൽ എത്തിച്ചേരണമെന്നും വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായതായും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി എ.ഡി.സി ജനറൽ ജി. അനീസ് അറിയിച്ചു. വൈദ്യുതി മുടങ്ങും കാഞ്ഞിരപ്പള്ളി: ടച്ചിങ്​വെട്ട് നടക്കുന്നതിനാൽ മേലേട്ടുതകിടി, പാറമട പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story