നാളെ...നാളെ; വിധി തൊട്ടടുത്ത്​

തദ്ദേശ തെരഞ്ഞെടുപ്പ്​: ​വോ​ട്ടെണ്ണൽ നാളെ കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ വോ​ട്ടെണ്ണൽ ബുധനാഴ്​ച നടക്കും. രാവിലെ എട്ടുമുതല്‍ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടുയന്ത്രങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്ണല്‍ നടക്കുക. പരമാവധി എട്ട് പോളിങ്​ ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഒരു വാര്‍ഡിലെ എല്ലാ പോളിങ്​ ബൂത്തിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെയായിരിക്കും. പോസ്​റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ല പഞ്ചായത്തിലെയും പോസ്​റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക. ജില്ല പഞ്ചായത്തിലെ പോസ്​റ്റല്‍ വോട്ടുകള്‍ ജില്ല പഞ്ചായത്ത് ഹാളില്‍ വരണാധികാരിയായ കലക്ടര്‍ എണ്ണും. വിധി ദിനത്തിലേക്ക​ുള്ള ദൂരം ഒരുദിനമായി കുറഞ്ഞതോടെ സ്ഥാനാർഥികളും പ്രവർത്തകരും ആകാംക്ഷയിലാണ്​. കടുത്ത മത്സരം നടന്ന വാർഡുകളിലെ സ്ഥാനാർഥികൾക്കാണ്​ ഏറെ നെഞ്ചിടിപ്പ്​. അതേസമയം, മുന്നണി നേതാക്കളെല്ലാം ആത്മവിശ്വാസത്തിലാണ്​. ജില്ല പഞ്ചായത്ത് ഭരണം നിലനിർത്തുമെന്ന്​ യു.ഡി.എഫ്​ നേതൃത്വം വ്യക്തമാക്കു​േമ്പാൾ ജോസ്​ വിഭാഗം ഒപ്പം ചേർന്നതോടെ ജില്ല പഞ്ചായത്ത്​ പിടിച്ചെടുക്കാനാകുമെന്നാണ്​ എൽ.ഡി.എഫ്​ പ്രതീക്ഷ. 14 മുതൽ 16 സീറ്റുവരെ ലഭിക്കുമെന്നാണ്​ യു.ഡി.എഫ് നേതൃത്വത്തി​ൻെറ കണക്കുകൂട്ടൽ. 15-18 സീറ്റ്​ ലഭിക്കുമെന്ന്​ എൽ.ഡി.എഫ്​ പറയുന്നു. ജില്ല പഞ്ചായത്തിൽ ഇത്തവണ അക്കൗണ്ട്​ തുറക്കാനാകുമെന്ന്​ എൻ.ഡി.എ നേതാക്കൾ പറയുന്നു. ഒരുസീറ്റിൽ വിജയം ഉറപ്പാണെന്ന്​​ ജനപക്ഷം പറയുന്നു. പൂഞ്ഞാറിൽ മൂന്ന്​ മുന്നണിക്കുമെതിരെ കനത്ത മത്സരമാണ്​ ജനപക്ഷം നടത്തിയത്​. കഴിഞ്ഞതവണ 14 സീറ്റ്​ നേടി യു.ഡി.എഫായിരുന്നു ഭരണത്തിലെത്തിയത്​. എട്ടുസീറ്റ്​ കോൺഗ്രസും ആറ്​ സീറ്റ്​ കേരള കോൺഗ്രസിനുമായിരുന്നു. കേരള കോൺഗ്രസ്​ പിളർന്നതോടെ ഇതിൽ നാലുപേർ ജോസിനൊപ്പവും രണ്ടുപേർ ജോസഫിനൊപ്പവുമായിരുന്നു നിലയുറപ്പിച്ചത്​. എട്ടുസീറ്റായിരുന്നു എൽ.ഡി.എഫ്​ നേടിയത്​. ഇതിൽ ആറ്​ സീറ്റ്​ സി.പി.എമ്മിനും ഒന്നു വീതം സി.പി.ഐക്കും ജനപക്ഷത്തിനുമായിരുന്നു. നഗരസഭകളിലും ഇടത്-വലത്​ മുന്നണികൾ മുൻതൂക്കം അവകാശപ്പെടുന്നു. മുൻ തദ്ദേശ തെരഞ്ഞെടുപ്പുകളിൽനിന്ന്​ വ്യത്യസ്​തമാണ്​ ജില്ലയിലെ ഇത്തവണ​െത്ത സാഹചര്യമെന്നതിനാൽ മുന്നണികളുടെ പ്രവചനങ്ങൾക്കൊപ്പം വേണ്ടത്ര ബലമില്ല. ജോസ്​ വിഭാഗം ഇട​േത്തക്ക്​ മാറിയശേഷമുള്ള ആദ്യതെരഞ്ഞെടുപ്പായതിനാൽ മുന്നണികളെല്ലാം ആശങ്കയിലുമാണ്​. പ്രചാരണ ചിത്രത്തിൽ ജില്ല പഞ്ചായത്തിലടക്കം ഒപ്പത്തിനൊപ്പമായിരുന്നു​ പോര്​. പാലാ നഗരസഭയിലടക്കം കടുത്ത മത്സരമാണ്​. ജോസ്​ കെ. മാണിക്കൊപ്പം യുഡി.എഫ്​ അനുഭാവവോട്ടുകളും എൽ.ഡി.എഫിലേക്ക്​​ എത്തിയാൽ ഇവർ​ പുതുചരിത്രമെഴുതും. ഇല്ലെങ്കിൽ യു.ഡി.എഫ്​ മേധാവിത്വം തുടരും. പുതുസാഹചര്യമായതിനാൽ പ്രവചനാതീതമെന്ന വാക്കിലൊതുക്കുയാണ്​ പല മുതിർന്ന നേതാക്കളും. ജോസ്​ വിഭാഗത്തി​ൻെറ വരവ്​ പൂർണമായി ഒരുവിഭാഗം പ്രവർത്തകർക്ക്​ ദഹിച്ചിട്ടില്ലെന്നത്​ എൽ.ഡി.എഫിന്​ നേരിയ ആശങ്കയാണ്​. അതേസമയം, ഒന്നിലധികം സ്ഥലങ്ങളിൽ പഞ്ചായത്ത്​ ഭരണത്തിലേക്ക്​ എത്താനാകുമെന്ന പ്രതീക്ഷയിലാണ്​ എൻ.ഡി.എ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.