പുനരുപയോഗിക്കാവുന്ന വസ്തുക്കളും ഉപയോഗവും: എം.ജിയിൽ രാജ്യാന്തര ഓൺലൈൻ സമ്മേളനത്തിന് തുടക്കം

'പുനരുപയോഗിക്കാവുന്ന വസ്തുക്കളും ഉപയോഗവും'; എം.ജിയിൽ രാജ്യാന്തര ഓൺലൈൻ സമ്മേളനത്തിന് തുടക്കം കോട്ടയം: പുനരുപയോഗിക്കാവുന്നതും പുനഃചംക്രമണം നടത്താവുന്നതുമായ വസ്തുക്കളെയും അവയുടെ ഉൽപന്നങ്ങളെയും വിവിധ ഉപയോഗങ്ങളെയും പുതിയ കണ്ടുപിടിത്തങ്ങളെയും പരിചയപ്പെടുത്തുന്ന അഞ്ചാമത് ത്രിദിന രാജ്യാന്തര ഓൺലൈൻ സമ്മേളനത്തിന് മഹാത്മാഗാന്ധി സർവകലാശാലയിൽ തുടക്കം. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസി​ൻെറയും പോളണ്ടിലെ റോക്‌ലോ സാങ്കേതിക സർവകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. റോക്‌ലോ സർവകലാശാലയിലെ പ്രഫ. മാചേസേ സെറോസ്‌കി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. മലേഷ്യയിലെ മരാ സർവകലാശാലയിലെ ഡോ. നോർ ഹസവാനി സെയ്ൻ മുഖ്യാതിഥിയായിരുന്നു. ഡോ. ഹന്ന ജെ. മരിയ, സെയ്‌കോ ജോസ് എന്നിവർ സംസാരിച്ചു. വിയറ്റ്‌നാം ആർ.എം.ഐ.ടി സർവകലാശാലയിലെ രാജ് കിഷോർ നായ്ക്, മലേഷ്യയിലെ പുട്ര സർവകലാശാലയിലെ നൂറിസ അബ്​ദുൽറഹ്​മാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടണിലെ ലീഡ്‌സ് സർവകലാശാലയിലെ പ്രഫ. ജോസഫ് ആൻറണി, ആരതിമാൻ, ജി.എൽ. ദേവ്‌നാനി, കിഷോർ സർക്കാർ, എസ്. നിവേദിത, അതുൻ റോയ് ചൗധരി, വലേറിയ പെറ്റാറിൻ (അർജൻറീന), അന്ന ജാമ റോഡ്‌സെംഗ (പോളണ്ട്), വെറ മ്യാസോയിഡോവ (റഷ്യ), ക്രെയ്ഗ് വൈറ്റ് (ബ്രിട്ടൺ), ജി.എൻ. ഫുർസെ (റഷ്യ), ജെ.എം. കാസ്​റ്റിലോ ഗാർഷ്യ (സ്‌പെയിൻ), പി. സുഭാഷ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിലുള്ള പോസ്​റ്റർ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും. രാജ്യാന്തര സമ്മേളനം 13ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.